മന്ത്രിക്കും പരീക്ഷാ സെക്രട്ടറിക്കും വിദ്യാര്‍ഥികളുടെ പരാതി
കഠിനംകുളം: ഹയര്‍ സെക്കന്ററി പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ തിരുവനന്തപുരത്തെ പളളിത്തുറ എച്ച്.എസ്.എസിലെ ഭൂരിഭാഗം പേര്‍ക്കും പകുതിയില്‍ താഴെ മാര്‍ക്ക് . പരീക്ഷ നടത്തിയ അധ്യാപകനെതിരേ പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി യിട്ടുണ്ട്. .
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്കും ഹയര്‍സെക്കന്ററി വിദ്യാഭ്യാസവകുപ്പ് പരീക്ഷാ സെക്രട്ടറിയ്ക്കും പരാതി നല്കി.
ഫിസിക്സ് പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന സമീപപ്രദേശത്തെ മറ്റൊരു ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകന് മാര്‍ക്കു കുറച്ചുവെന്നാണ് പരാതി.40 മാര്‍ക്കിനുള്ള പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ മിക്ക വിദ്യാര്‍ഥികള്‍ക്കും പകുതി മാര്‍ക്കുപോലും നല്‍കിയിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
അധ്യാപകന്റെ നിരുത്തവാദപരമായ നിലപാട് കാരണം ഫിസിക്സിന് തങ്ങള്‍ക്ക് മാര്‍ക്കു കുറഞ്ഞുവെന്നും ഇത് ഉപരിപഠനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."