ഭരതന്‍ ഓര്‍മയായിട്ട് 17 വര്‍ഷം: വടക്കാഞ്ചേരിയില്‍ ഭരതസ്മൃതി 31 ന്
വടക്കാഞ്ചേരി: അഭ്രപാളികളില്‍ നിറക്കൂട്ടുകളുടെ വര്‍ണവസന്തം തീര്‍ത്ത് പ്രേക്ഷക ലക്ഷങ്ങളെ ആനന്ദ നിര്‍വൃതിയില്‍ നിറച്ച കെ.പി ഭരതന്‍ ഓര്‍മയായിട്ട് 17 വര്‍ഷം.
പതിനേഴാം ഓര്‍മദിനമായ ജൂലായ് 31 ന് നാടെങ്ങും ഭരത സ്മൃതി നടത്തുന്നു. വടക്കാഞ്ചേരിയുടെ സാംസ്‌കാരിക ശബ്ദമായ കേരളവര്‍മ വായനശാലയുടേയും ഭരതന്‍ ഫൗണ്ടേഷന്റേയും നേതൃത്വത്തില്‍ രാവിലെ 9.30 ന് ഭരതന്‍ സ്മൃതി നടത്തും.
സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഭരതന്‍ ഫൗണ്ടേഷന്‍ അധ്യക്ഷ നടി കെ.പി.എ.സി ലളിത അധ്യക്ഷയാകും. അനില്‍ അക്കര എം.എല്‍.എ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഷിബു ചക്രവര്‍ത്തി ഭരതന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ഒ.എന്‍.വിക്കും കാവാലത്തിനും പ്രണാമമര്‍പ്പിക്കുന്ന മുക്കുറ്റി തിരുതാളി എന്ന കാവ്യാഞ്ജലിക്ക് ജയരാജ് വാര്യര്‍ നേതൃത്വം നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി.മുരളി, ജോണ്‍സണ്‍ പോണല്ലൂര്‍, മാരാത്ത് വിജയന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."