എ.ഐ.വൈ.എഫ് ജില്ലാ യുവതി ലീഡേഴ്‌സ് ക്യാംപ്
കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാ യുവതി ലീഡേഴ്‌സ് ക്യാംപ് 20, 21 തിയതികളില്‍ കുണ്ടറയില്‍ ചേരും. 20ന് രാവിലെ 9ന് പടപ്പക്കര കുതിരമുനമ്പ് റിസോര്‍ട്ടില്‍ ക്യാംപ് ആരംഭിക്കും. എ.ഐ.വൈ.എഫ് ജില്ലാ വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ വിനീത വിന്‍സന്റ് അധ്യക്ഷത വഹിക്കും.
കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി വസന്തം ഉദ്ഘാടനം ചയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, ദേശീയ കൗണ്‍സിലംഗം ജെ ചിഞ്ചുറാണി, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സി.പി പ്രദീപ്, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസിസ്, സന്ദീപ് അര്‍ക്കുന്നൂര്‍, ആര്‍ സേതുനാഥ്, എ യേശുദാസ്, ആര്‍ ഷംനാല്‍, ബി ദിനേശ് ഒ.എസ് വരുണ്‍, എം സൂസി സംസാരിക്കും.
ഉച്ചയ്ക്ക് 12 മുതല്‍ ''ജനാധിപത്യസംവിധാനത്തില്‍ സ്ത്രീകളുടെ പങ്ക്'' എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയും 2 മുതല്‍ ''സ്ത്രീ സുരക്ഷയും ശാക്തീകരണവും'' എന്ന വിഷയത്തില്‍ ഡോ. കെ.ജി താരയും ക്ലാസ് നയിക്കും. മേയ് 21 വൈകിട്ട് 5ന് പേരയം ജങ്ഷനില്‍ ചേരുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജഗത്ജീവന്‍ ലാലി അധ്യക്ഷത വഹിക്കും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍ രാജേന്ദ്രന്‍, വിജയമ്മലാലി, യു. കണ്ണന്‍, ജി.എസ് ശ്രീലക്ഷ്മി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."