കൈയേറിയ കുന്നത്തുകുളം ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തില്‍ കൈയേറിയ പൊതുകുളം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പന്ത്രണ്ടാം വാര്‍ഡില്‍ എസ്.എന്‍ യു.പി സ്‌കൂളിനു സമീപം സി.പി.എം നേതാവും താനൂര്‍ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് മുന്‍ സ്ഥാനാര്‍ഥിയുമായിരുന്ന പൈനാട്ട് കോടാശ്ശേരി മുഹമ്മദ് കുട്ടി കൈയേറിയ കുന്നത്ത് കുളമാണ് മൂന്നാഴ്ചക്കകം ഒഴിപ്പിക്കണമെന്ന് തിരൂര്‍ ആര്‍.ഡി.ഒയോട് കേരള ഹൈക്കോടതി ഉത്തരവിട്ടത്. തെയ്യാല സ്വദേശിയായ കെ.കെ അബ്ദുറഹ്മാന്‍ അഡ്വ. വിജയ ഭാനു മുഖേനെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജഡ്ജ് അനുശിവരാമനാണ് വിധി പ്രസ്താവിച്ചത്.
പതിറ്റാണ്ടുകളോളം പൊതുജനം ഉപായോഗിച്ചിരുന്നതും പ്രദേശത്തെ വലിയ ജല സ്രോതസുമായ കുന്നത്ത് കുളം മുഹമ്മദ്കുട്ടി കൈയേറിയിരിക്കുകയാണെന്നും പ്രദേശത്തുകാര്‍ കുളിക്കാനും അലക്കാനും മറ്റു ശുദ്ധജല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന പൊതു കുളം സംരക്ഷിക്കുന്നതിന് കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തിരൂര്‍ ആര്‍.ഡി.ഒ ഒന്നാം കക്ഷിയും നന്നമ്പ്ര വില്ലേജ് ഓഫിസര്‍ രണ്ടാം കക്ഷിയും ഗ്രാമ പഞ്ചായത്ത് മൂന്നാം കക്ഷിയുമായാണ് അബ്ദുറഹ്മാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. കോടതി ഉത്തരവ് ഇന്നലെ ആര്‍.ഡി.ഒക്ക് കൈമാറിയതായി അബ്ദുറഹ്മാന്‍ അറിയിച്ചു.
മുഹമ്മദ് കുട്ടിയുടെ പുരയിടത്തിന് സമീപത്തുള്ള 14 സെന്റ് ഭൂമിയിലെ പൊതുകുളമാണ് കൈയേറിയതായി പരാതി ഉയര്‍ന്നത്. പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് അധികൃതര്‍ക്കും രണ്ടുമാസം മുമ്പ് പ്രദേശവാസികളായ അന്‍പതുപേര്‍ ഒപ്പിട്ട പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കുകയും കൈയേറ്റം ബോധ്യപ്പെടുകയും ചെയ്തിരുന്നു.
പത്തടിയോളം ഉയരത്തില്‍ ചുറ്റുമതില്‍ തീര്‍ത്തതിനാല്‍ സംഘത്തിന് കുളം കാണാന്‍ സാധിച്ചിരുന്നില്ല. പ്രദേശവാസികളില്‍നിന്നുമാണ് സംഘം കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞത്. നന്നമ്പ്ര വില്ലേജില്‍ നന്നമ്പ്ര അംശം 3733 സര്‍വ്വെ നമ്പറിലുള്ള 14 സെന്റ് പൊതുകുളമാണെന്നും കുളത്തിന് രൂപ മാറ്റം വരുത്തുകയും കുളത്തിലേക്കുള്ള വഴിയും കുളിക്കടവും അടച്ചിരിക്കുകയുമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ വില്ലേജിലേക്കും ആര്‍.ഡി.ഒക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."