എന്‍.ആര്‍ സിന്ധുവിനെ ജന്മനാട് ആദരിക്കുന്നു
തലശ്ശേരി: നഴ്‌സുമാര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ നഴ്‌സ് എന്‍.ആര്‍ സിന്ധുവിനെ ജന്മനാട് ആദരിക്കുന്നു. 21 ന് വൈകുന്നേരം നാലിന്
നിടുമ്പ്രം കാരാറത്ത് യു.പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ ശൈലജ സിന്ധുവിനെ ആദരിക്കും. ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനാവും. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ, പി. ഹരീന്ദ്രന്‍, കെ.കെ പവിത്രന്‍. കെ.ഇ കുഞ്ഞബ്ദുല്ല, വി.കെ രാഗേഷ് സംസാരിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും. സ്റ്റോമ നഴ്‌സിങ്ങില്‍ വിദഗ്ധ പരിശീലനം ലഭിച്ച കേരളത്തിലെ അപൂര്‍വം നഴ്‌സുമാരില്‍ ഒരാളാണ് സിന്ധു. കേന്ദ്ര കുടുംബ ക്ഷേമ വകുപ്പിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് അടുത്തിടെയാണ് രാഷട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റു വാങ്ങിയത.് വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്കാവശ്യമായ ബാഗ് നിര്‍മിച്ച് ദേശീയതലത്തില്‍ തന്നെ സിന്ധു ശ്രദ്ധനേടിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്‍ എടത്തട്ട, കാഞ്ഞിരാട്ട് പ്രമോദ്, പി. ജയചന്ദ്രന്‍, കെ.വി സന്തോഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."