ജെറ്റ് എയര്‍വേയ്സ് ഇക്കോണമി ക്ലാസിലെ സൗജന്യഭക്ഷണം നിര്‍ത്തുന്നു; പാനീയങ്ങള്‍ ലഭിക്കും
മുംബൈ: ജെറ്റ് എയര്‍വേയ്സ് ഇക്കോണമി ക്ലാസില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് നടപടി. സെപ്റ്റംബര്‍ 25 മുതല്‍ വിമാനത്തില്‍ സൗജന്യ ഭക്ഷണം ഉണ്ടാവില്ല.
അതേസമയം, ചായ, കോഫി അടക്കമുള്ള പാനീയങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു.
സൗകര്യങ്ങള്‍ക്കനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന സംവിധാനം കൊണ്ടുവന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് ജെറ്റ് എയര്‍വേയ്സിന്റെ നടപടി.
യാത്രക്കാരുടെ ഇഷ്ടത്തിനും താല്പര്യത്തിനും മുന്‍ഗണന നല്‍കിയുള്ള ഭക്ഷണം നല്കുന്നതിനു വേണ്ടിയാണ് സംവിധാനം മാറ്റിയതെന്നാണ് എയര്‍വേയ്സിന്റെ വിശദീകരണം. ഇഷ്ടാനുസരണം മെനു തെരഞ്ഞെടുപ്പ് പണമടച്ച് ഭക്ഷിക്കാവുന്ന രീതിയാണ് 25 മുതലുണ്ടാവുക.
നിലവില്‍ നിരക്കിന്റെയും സൗകര്യത്തിന്റെയും അടിസ്ഥാനത്തില്‍ അഞ്ച് കാറ്റഗറിയിലാണ് ജെറ്റ് എയര്‍വേയ്സ് ടിക്കറ്റ് നല്‍കുന്നത്. ലൈറ്റ്, ഡീല്‍, സേവര്‍, ക്ലാസിക്, ഫ്ളെക്സ് എന്നിവയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."