മരത്തടിയില്‍ ശബരിമല മാതൃക തീര്‍ത്ത് യുവശില്‍പി
പയ്യന്നൂര്‍: ദര്‍ശന പുണ്യംതേടി ശബരിമലയിലെത്തുന്ന സായൂജ്യമാണ് രതീഷ് നിര്‍മിച്ച ശബരിമല മാതൃക കാണുന്നവര്‍ക്ക്. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പരുവാമ്പയിലെ രതീഷ് എന്ന യുവ കലാകാരനാണ് ശബരിമല ക്ഷേത്രത്തിന്റെ ഓരോ ഭാഗവും തന്മയത്വം നഷ്ടമാകാതെ മരത്തടികളില്‍ കൊത്തിയെടുത്തത്. അഞ്ചുമാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തേക്ക്, കുമുത് മരങ്ങള്‍ ഉപയോഗിച്ച് രതീഷ് തന്റെ പ്രയത്‌നം പൂര്‍ത്തിയാക്കിയത്.
കൊടിമരം, പ്രധാന ക്ഷേത്രം, ചുറ്റുമുള്ള ഭാഗം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കരകൗശല നിര്‍മാണത്തില്‍ ചെറുപ്പം മുതല്‍ പ്രാവീണ്യം പ്രകടിപ്പിക്കുന്ന രതീഷ് ശബരിമല ക്ഷേത്ര മാതൃക നിര്‍മിച്ചത് വേറിട്ട പാത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടയാണെന്ന് പറയുന്നു.
ഗ്രാഫിക് ഡിസൈനിങ് പൂര്‍ത്തിയാക്കിയ രതീഷ് പിതാവിനൊപ്പം ഫര്‍ണിച്ചര്‍ കടയില്‍ ജോലിയെടുക്കുകയാണ്. സിനിമാ മോഹവും രതീഷിനുണ്ട്. താജ്മഹല്‍, പിസ ഗോപുരം, വിവിധ തെയ്യക്കോലങ്ങള്‍ എന്നിവയെല്ലാം രതീഷിന്റെ കരവിരുതില്‍ ഒരുങ്ങിയിട്ടുണ്ട്. പെരുവാമ്പയിലെ തങ്കപ്പന്‍ ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരി രജനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."