ഐ.റ്റി.ഡി.പി സ്ഥാപനങ്ങളില്‍ ഒഴിവ്
അഗളി: അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫിസിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ താത്കാലികമായി നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച അഗളി ഐ.റ്റി.ഡി.പി. ഓഫിസില്‍ നടത്തും. തീയതി, തസ്തിക, സമയം യഥാക്രമം താഴെ കൊടുക്കുന്നു. മെയ് 23ന് രാവിലെ 9.30ന് കുക്ക് (വനിതകള്‍), 11.30ന് ഡ്രൈവര്‍, ഉച്ചയ്ക്ക് രണ്ടിന് കുക്ക് (പുരുഷന്‍മാര്‍) . മെയ് 25 രാവിലെ 9.30ന് വാച്ച്മാന്‍ (വനിതകള്‍), 11.30ന് കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ഇലക്ട്രീഷന്‍ കം പ്ലംബര്‍, ഗാര്‍ഡനര്‍. ഉച്ചയ്ക്ക് രണ്ടിന് വാച്ച്മാന്‍ (പുരുഷന്‍മാര്‍). കുക്ക്, വാച്ച്മാന്‍, ഡ്രൈവര്‍ തസ്തികകള്‍ക്ക് ദിവസവേതനവും കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ഇലക്ട്രീഷന്‍ തസ്തികകള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം യഥാക്രമം 6000 രൂപയും 5000 രൂപയും നല്‍കും. കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ സി.ടി.ടി.സി കോഴ്‌സ് പാസായിരിക്കണം. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യമുണ്ടാവണം. ഡ്രൈവര്‍ക്ക് അംഗീകൃത ലൈസന്‍സും ബാഡ്ജുമുണ്ടാവണം.
മറ്റുള്ളവര്‍ക്ക് മലയാളം എഴുതുവാനും വായിക്കുവാനുമുള്ള കഴിവുണ്ടാവണം. പട്ടികവര്‍ഗക്കാര്‍, അട്ടപ്പാടി നിവാസികള്‍, മുന്‍പരിചയമുള്ളവര്‍, ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത കോഴ്‌സുകള്‍ ജയിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04924 254223.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."