ചികിത്സയ്ക്കു വരാന്‍ ആവശ്യപ്പെട്ട് മെഡി. കോളജിന്റെ കത്ത്; അമ്പരന്ന് യുവാവ്
കിഴിശ്ശേരി(മലപ്പുറം): കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു തന്നെ തേടിയെത്തിയ കത്ത് കണ്ട് അബ്ദുല്‍സത്താര്‍ ആദ്യമൊന്ന് അമ്പരന്നു. ചികിത്സയ്ക്കെത്തണമെന്നു നിര്‍ദേശിച്ചുള്ള പോസ്റ്റ്കാര്‍ഡിനെക്കുറിച്ച് ഒരെത്തും പിടികിട്ടാതെ ആലോചിച്ചിരിക്കുന്നതിനിടയിലാണ് അഞ്ചുവര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയ കാര്യം ഓര്‍മവന്നത്. ഇതോടെ അമ്പരപ്പ് കൗതുകത്തിന് വഴിമാറുകയായിരുന്നു.
വിളയില്‍ സ്വദേശിയായ അബ്ദുസത്താര്‍ അഞ്ച് വര്‍ഷം മുമ്പ് പല്ലുവേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ദന്തല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഒ.പി ശീട്ടെടുത്ത് മൂന്നു മണിക്കൂറോളം ക്യൂവില്‍ നിന്ന് ഡോക്ടറെ കണ്ടണ്ടു. 'ഒരു പോസ്റ്റ്കാര്‍ഡ് വാങ്ങി അതില്‍ നിങ്ങളുടെ അഡ്രസ്സ് എഴുതി ഇവിടെ തരിക. ഇവിടുത്തെ ചികിത്സാരീതിക്കനുസരിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് ആ കാര്‍ഡ് അയച്ചുതരും. അത്കിട്ടിയാല് പിന്നെ ആ കാര്‍ഡും ഒ.പി ശീട്ടുമായി അതില്‍ കൊടുത്ത ദിവസം തന്നെ വന്ന് ചികിത്സ തുടങ്ങാം' എന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം.
ഒരു ചെറിയ പല്ലുവേദനയ്ക്കു പോലും നമ്മെ കത്തെഴുതി വരുത്തി ചികിത്സിക്കുന്ന മഹാസ്ഥാപനത്തോടും സംവിധാനത്തോടും തൃപ്തനായി പോസ്റ്റ്കാര്‍ഡ് വാങ്ങി അഡ്രസ് എഴുതി അവിടെ ഏല്‍പ്പിച്ചിരുന്നു. ആ പോസ്റ്റുകാര്‍ഡാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചൊവ്വാഴ്ച സത്താറിനെ തേടിയെത്തിയത്. ''27-07-16ന് രാവിലെ 8.30ന് ഈ കാര്‍ഡും ഒ.പി ടിക്കറ്റുമായി ദന്തല്‍ കോളജിലെ റൂം നമ്പര്‍ 63ല്‍ വരിക'' ഇതാണ് കത്തിലെ വരികള്‍. ഈ കത്ത് ലഭിച്ചപ്പോഴാണ് അന്ന് പല്ലുവേദനയുണ്ടണ്ടായപ്പോള് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയതും പിന്നീട് ഒന്നുരണ്ടണ്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടണ്ടും പല്ലുവേദന വന്നപ്പോള്‍ മറ്റൊരു ഡോക്ടറെ കാണിക്കുകയും ആ പല്ല് പറിച്ചു കളയുകയും ചെയ്ത വിവരംപോലും സത്താറിന് ഓര്മ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."