പരപ്പനങ്ങാടി-കടലുണ്ടി റോഡില്‍ കുഴിയടക്കല്‍ തുടങ്ങി
പരപ്പനങ്ങാടി: പരപ്പനങ്ങാടി-കടലുണ്ടി റോഡില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ കുഴിയടക്കല്‍ പ്രവൃത്തി ആരംഭിച്ചു. നേരത്തെ മന്ത്രി വരുന്നതിനു മുന്നോടിയായി പല സ്ഥലങ്ങളിലും ക്വാറി വേസ്റ്റ് ഇട്ടു കുഴി നികത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാരികളും മറ്റും ദിവസവും റോഡ് നനക്കുകയായിരുന്നു ചെയ്തിരുന്നത്. നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ചെട്ടിപ്പടി ജങ്ഷനിലും അങ്ങാടിയിലും ക്വാറി വേസ്റ്റ് ഇട്ട് കുഴി നികത്തിയിരുന്നില്ല.
ഇന്നലെ ഉച്ചയോടു കൂടിയാണ് ചെട്ടിപ്പടിയില്‍ കുഴി നികത്താനായി ക്വാറി വേസ്റ്റ് നിറച്ച വാഹനം എത്തിയത്. ചെട്ടിപ്പടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ. അനില്‍കുമാര്‍, ചെറിയബാവ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ക്വാറിവെസ്റ്റ് ഇടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് പൊതുമരാമത്തു അധികൃതര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതു വകവെക്കാതെയാണ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ നടപടി.
പരപ്പനങ്ങാടി-നാടുകാണി പാത നിര്‍മാണം നടക്കുന്നതിനാലാണ് മേല്‍പാലം മുതല്‍ ഓട്ടയടക്കല്‍ പണി നടത്തിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."