HOME
DETAILS

സ്‌കൂള്‍ വിപണി സജീവം

  
backup
May 18 2017 | 22:05 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%82

തൃശൂര്‍: അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്ത് സ്‌കൂള്‍ വിപണി സജീവമായി. ബാഗ്, ടിഫിന്‍ ബോക്‌സ്, കുടകള്‍, വിവിധ കമ്പനികളുടെ നോട്ട് പുസ്തകങ്ങള്‍, യൂനിഫോം എന്നിവയാണ് സ്‌കൂള്‍ വിപണി കീഴടക്കിയിരിക്കുന്നത്. എന്നാല്‍ യൂനിഫോം തുണിത്തരങ്ങളും നോട്ട് പുസ്തകങ്ങളും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അനധികൃതമായി വില്‍പന നടത്തുന്നതായി പരാതിയുണ്ട്. ഈ രീതിയിലുള്ള കച്ചവടം കൂടുതലും നടക്കുന്നത് സി.ബി.എസ്.ഇ സ്‌കൂളുകളിലാണ്. സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വില്‍ക്കരുതെന്ന സി.ബി.എസ്.ഇയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് പൊതുവിപണിയിലേതിനെക്കാള്‍ വിലയ്ക്ക് സാധനങ്ങള്‍ വിറ്റയിക്കുന്നത്.
നോട്ട് പുസ്തകങ്ങളില്‍ സ്‌കൂളുകളുടെ പേരും വിലാസവുമെല്ലാം പതിച്ചാണ് വില്‍പ്പന. മാത്രമല്ല യൂനിഫോം വില്‍പ്പനയ്ക്ക് പുറമേ ഇവ സ്‌കൂളുകളില്‍ നിന്നുതന്നെ തയിപ്പിക്കണമെന്നും ചില മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാവരുടെയും യൂനിഫോമുകള്‍ ഒരുപോലെ വരാനാണ് ഇതെന്നാണ് ഇവരുടെ വാദം. അതേസമയം നികുതി വെട്ടിച്ചാണ് പല സ്‌കൂളുകളും കച്ചവടം നടത്തുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു.
പൊതുവിപണിയേക്കാള്‍ കൂടിയ വില ഈടാക്കിയാണ് മിക്ക സ്‌കൂളുകളിലും പഠനസാമഗ്രികള്‍ വില്‍ക്കുന്നതെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. യൂനിഫോമുകളും ഷൂസും നോട്ട് ബുക്കുകളും പാഠപുസ്തകങ്ങളുമെല്ലാം വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളുകളില്‍ നിന്ന് തന്നെ വാങ്ങാന്‍ ചില സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്.
എല്‍.കെ.ജി, എല്‍.പി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ബാഗുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. 250 രൂപ മുതല്‍ വിലയുള്ള ബാഗുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. കുടകളുടെ വില 200 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇതോടെ സ്‌കൂള്‍ സാമഗ്രികളുടെ വിലക്കയറ്റം സാധാരണക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്.
സഹകരണ സംഘങ്ങള്‍ കാര്യക്ഷമമായി വിപണിയില്‍ ഇടപെടുന്നത് രക്ഷിതാക്കള്‍ക്ക് ആശ്വാസമേകുന്ന കാര്യമാണ്. തൃശൂര്‍ ജില്ലയില്‍ മാത്രം 31 സഹകരണ സ്‌കൂള്‍ വിപണികളാണ് തുറന്നിരിക്കുന്നത്. ഇതില്‍ 24 എണ്ണത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നേരിട്ടാണ് വില്‍പന നടത്തുന്നത്. 10 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ടെന്നത് സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകള്‍ വഴിയും സംസ്ഥാനത്ത് നിരവധി സ്‌കൂള്‍ വിപണികളാണ് ആരംഭിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  3 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  3 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  3 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  3 months ago