HOME
DETAILS

പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ കരുണ കാണിച്ചുകൂടെ കൊവിഡ് കാലത്തെങ്കിലും...

  
Web Desk
November 13 2020 | 00:11 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b5%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86-2


അജേഷ് ചന്ദ്രന്‍
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ വലച്ച് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് കാലത്ത് പരീക്ഷാ ഫീസില്‍ ഇളവുനല്‍കാതെയും ഫീസടയക്കാന്‍ വേണ്ടത്ര സമയം നല്‍കാതെയുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഡിസംബര്‍ 18 മുതല്‍ 23 വരെയാണ് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ നടക്കുക. ഒന്നും രണ്ടും വര്‍ഷ വാര്‍ഷിക പരീക്ഷകള്‍ക്ക് 240 രൂപ വീതം ഫീസ് വരുമ്പോള്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ ഒരു വിഷയത്തിനു തന്നെ 175 രൂപയാണ് പരീക്ഷാഫീസ്. 40 രൂപയാണ് സര്‍ട്ടിഫിക്കറ്റ് ഫീസ്. മൂന്ന് വിഷയം ഇംപ്രൂവ് ചെയ്യുന്ന കുട്ടി സര്‍ട്ടിഫിക്കറ്റ് ഫീസുള്‍പ്പെടെ 565 രൂപ കണ്ടെത്തണം. ഫീസടയ്ക്കാന്‍ രണ്ട് ദിവസം വൈകിയാല്‍ 600 രൂപ ഫൈനും നല്‍കണം.
കൊവിഡില്‍ നട്ടംതിരിഞ്ഞ് നില്‍ക്കുന്ന രക്ഷിതാക്കളുടെ നടുവൊടിക്കുന്നതാണ് നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ചെലവിനാവശ്യമായ തുക മാത്രമെ ഫീസിനത്തില്‍ ഈടാക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഈ കൊള്ള. സംസ്ഥാനത്ത് പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയെഴുതുന്ന നാല് ലക്ഷത്തോളം കുട്ടികളെയാണ് ഇതു പ്രതികൂലമായി ബാധിക്കുക.
പരീക്ഷാ ഫീസടവ് സംബന്ധിച്ച വിജ്ഞാപനം നവംബര്‍ 11നാണ് ഇറങ്ങിയത്. പിഴ കൂടാതെ അടയ്ക്കാനുള്ള തിയതി നവംബര്‍ 16 ആണ്. നവംബര്‍ 14, 15 തിയതികള്‍ പൊതു അവധി ദിവസങ്ങള്‍ ആയിരിക്കെ നാലുലക്ഷത്തോളം കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലെത്തി ഫീസടക്കാന്‍ ലഭിക്കുന്നത് കേവലം രണ്ടുദിവസം മാത്രമാണ്.
പിഴയോടു കൂടി 18 വരെ മാത്രമാണ് ഫീസടയ്ക്കാന്‍ സമയമുള്ളത്. കൊവിഡ് കാലത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ കൂട്ടമായി എത്തുന്നതിന് ഇതിടയാക്കും. കൊവിഡ് കാലത്തെ അസാധരണ സാഹചര്യം മനസിലാക്കി ഫീസിളവ് അനുവദിക്കണമെന്നും അപേക്ഷാ തിയതി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാരലല്‍ കോളജ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ. പ്രഭാകരന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

International
  •  2 minutes ago
No Image

ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍

uae
  •  11 minutes ago
No Image

തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  28 minutes ago
No Image

ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി

National
  •  30 minutes ago
No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  an hour ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  an hour ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  an hour ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  an hour ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 hours ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  2 hours ago