HOME
DETAILS

സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം

  
backup
November 13 2020 | 01:11 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


2,64,080 കോടിയുടെ പാക്കേജ്
ന്യൂഡല്‍ഹി: കൊവിഡ് തളര്‍ത്തിയ സാമ്പത്തിക മേഖലയ്ക്കായി 2,64,080 കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ജി.ഡി.പിയുടെ 15 ശതമാനമാണിത്. സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളുടെ തുടര്‍ച്ചയായാണ് പുതിയവ. ഇതിന്റെ ഭാഗമായി ആത്മനിര്‍ഭര്‍ ഭാരത് രോസ്ഗാര്‍ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.
കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി. ഇതു പ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്ക് കേന്ദ്രം ഇന്‍സെന്റീവും നല്‍കും. ഇ.പി.എഫ്.ഒയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന, 15,000 രൂപയില്‍ താഴെ മാസ ശമ്പളമുള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കുക.
കൊവിഡ് പ്രതിസന്ധി മൂലം മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയില്‍ ജോലി നഷ്ടപ്പെട്ടയാളായിരിക്കണം.
ആരോഗ്യമേഖലയും മറ്റ് 26 മേഖലകളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിര്‍ദേശിച്ചതുമായ മേഖലകളെയാണ് ഇതിനായി പരിഗണിക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയായാണ് അനുവദിക്കുക.
ഇതില്‍ ഒരുവര്‍ഷം മൊറട്ടോറിയം കാലാവധിയും നാലുവര്‍ഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 50 കോടി രൂപമുതല്‍ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും.
ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ രോസ്ഗാര്‍ യോജനയില്‍ ഉള്‍പ്പെടുത്തി അധികമായി 10,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. നഗരങ്ങളിലെ ഭവന നിര്‍മാണമേഖലയ്ക്കായി 18,000 കോടിയുടെ അധിക തുകയും അനുവദിച്ചിട്ടുണ്ട്. 18 ലക്ഷത്തോളം വീടുകളുടെ നിര്‍മാണത്തിനാണ് ഈ തുക വിനിയോഗിക്കുക.
65,000 കോടി രൂപയുടെ രാസവള സബ്‌സിഡിയും പ്രഖ്യാപിച്ചു. ഭവന നിര്‍മാണ മേഖലയില്‍ ആദായനികുതി ഇളവുകളും ഉണ്ട്.
കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിന് 900 കോടി രൂപയുടെ പദ്ധതിയും പുതുതായി പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ച പാക്കേജുകള്‍ സാമ്പത്തികവളര്‍ച്ചയ്ക്കു ഗുണകരമായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago