HOME
DETAILS

ഫാക്ട് ജിപ്‌സം അഴിമതി; മുന്‍ ചെയര്‍മാനെ സി.ബി.ഐ ചോദ്യംചെയ്തു

  
backup
May 18, 2017 | 10:37 PM

%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b4%82-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81


കൊച്ചി: ഫാക്ടിലെ ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാനും സി.എം.ഡിയുമായ ജയ്‌വീര്‍ ശ്രീവാസ്തവയെ സി.ബി.ഐ ചോദ്യംചെയ്തു.സ്വകാര്യ കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് ജിപ്‌സം നല്‍കിയതുമൂലം എട്ട് കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറുവരെ നീണ്ടു.
ജിപ്‌സം ഇടപാടില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴുമാസം മുന്‍പാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ചെയര്‍മാന്‍ ജയ്‌വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍മാരായ ശ്രീനാഥ് വി.കമ്മത്ത്, ഐ.എസ് അംബിക, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പഞ്ചാനന്‍ പൊഡോര്‍, ഡാനിയേല്‍ മധുകര്‍, കരാറുകാരായ എന്‍.എസ് സന്തോഷ് ഷെട്ടി, മുകുന്ദ് ദാഗെ എന്നിവര്‍ക്കെതിരേയായിരുന്നു കേസ്.
തുടര്‍ന്ന് ഇവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ശ്രീവാസ്തവ ഒഴികെയുള്ള മറ്റ് പ്രതികളെയെല്ലാം സി.ബി.ഐ നേരത്തെ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴികളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് മുന്‍ ചെയര്‍മാനോട് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ സി.ബി.ഐ ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ചോദ്യംചെയ്യലില്‍ ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശ്രീവാസ്തവ നിഷേധിച്ചതായാണ് സി.ബി.ഐ നല്‍കുന്ന സൂചന. മൊഴികള്‍ പരിശോധിച്ചശേഷം ശ്രീവാസ്തവ അടക്കമുള്ള പ്രതികളെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ 22, 23 തിയതികളില്‍ എട്ടു സംസ്ഥാനങ്ങളിലെ 22 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ അഴിമതി വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇടപാടുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കുറഞ്ഞ വിലയ്ക്ക് ജിപ്‌സം വിറ്റതും ക്രമരഹിതമായ ലെഡ്ജര്‍ അഡ്ജസ്റ്റ്‌മെന്റും മൂലം ഫാക്ടിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ

National
  •  4 days ago