HOME
DETAILS

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

  
Web Desk
June 07, 2026 | 2:42 PM

report reveals shocking violence against muslims in india during eid celebrations

ന്യൂഡൽഹി: ഇന്ത്യയിലുടനീളം മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് വ്യാപകമായ അക്രമങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നതായി 'അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്' (APCR) പുറത്തുവിട്ട റിപ്പോർട്ട്. മെയ് 11 നും മെയ് 29 നും ഇടയിലുള്ള ദിവസങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 46 അക്രമസംഭവങ്ങളും ഭീഷണികളും വിദ്വേഷ പ്രസംഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംഘടന പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

മെയ് 25 മുതൽ 29 വരെയുള്ള ബലിപെരുന്നാൾ ആഘോഷവേളയുടെ അഞ്ച് ദിവസങ്ങൾക്കുള്ളിൽ മാത്രം 22 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അക്രമപരമ്പരകളിൽ മൂന്ന് മുസ്‌ലിം യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടതായി എപിസിആർ സ്ഥിരീകരിച്ചു.

അക്രമങ്ങളിൽ 30 എണ്ണവും മൃഗബലി, കന്നുകാലിക്കടത്ത്, പെരുന്നാൾ നമസ്‌കാരം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. മുസ്‌ലിംകളുടെ മതപരമായ ആചാരങ്ങൾ തടസ്സപ്പെടുത്തുന്നതിനായി വ്യവസ്ഥാപിതമായ രീതിയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

മൂന്ന് മരണം; കസ്റ്റഡി മർദനവും ആൾക്കൂട്ടക്കൊലയും

ഗുജറാത്തിൽ പശുവിനെ അറുത്തു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവാവ് ക്രൂരമായ പൊലിസ് മർദനത്തെ തുടർന്ന് മരണപ്പെട്ടതാണ് ഒന്നാമത്തെ സംഭവം.

അസമിൽ കന്നുകാലി മോഷണം ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നതാണ് അടുത്ത ഞെട്ടിക്കുന്ന സംഭവം. കന്നുകാലി കടത്തുകാരോട് ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് അസം മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ കൊലപാതകങ്ങൾ നടന്നതെന്നും റിപ്പോർട്ടിലുണ്ട്.

'ഗോരക്ഷ'യുടെ പേരിലുള്ള അതിക്രമങ്ങൾ

റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം സംഭവങ്ങൾക്ക് പിന്നിൽ 'ഗോരക്ഷാ' ഗ്രൂപ്പുകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹരിയാനയിൽ കന്നുകാലി കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ക്രൂരമായി മർദിക്കുകയും ഗോമൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തു. തെലങ്കാനയിൽ പ്ലൈവുഡ് കൊണ്ടുപോയ ട്രക്ക്, കന്നുകാലികളാണെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ പ്രവർത്തകർ തകർക്കുകയും മൂന്ന് മുസ്‌ലിംകളെ പരുക്കേൽപ്പിക്കുകയും ചെയ്തു. മെയ് 29ന് മീററ്റിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ സ്വന്തം വീടിന് മുന്നിൽ ഇറച്ചി കൊണ്ടുപോയിട്ട ശേഷം ഹിന്ദു യുവാവ് വ്യാജ പരാതി നൽകിയ സംഭവവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

2026-06-0720:06:64.suprabhaatham-news.png
 
 

രാഷ്ട്രീയ-ഭരണകൂട ഇടപെടലുകൾ

ബിജെപി, ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവർത്തകരും ജനപ്രതിനിധികളും മൃഗബലിക്കും പെരുന്നാൾ നമസ്‌കാരത്തിനുമെതിരെയുള്ള പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തതായി എപിസിആർ ആരോപിക്കുന്നു. മഹാരാഷ്ട്രയിൽ പലയിടങ്ങളിലും ബലിമൃഗങ്ങളെ സൂക്ഷിക്കുന്നതിനെതിരെ നഗരസഭകൾക്ക് മേൽ രാഷ്ട്രീയ നേതാക്കൾ സമ്മർദം ചെലുത്തി.

പൊതുസ്ഥലങ്ങളിലെ മൃഗബലി, ഗതാഗതം, റോഡിലെ നമസ്‌കാരം എന്നിവ നിയന്ത്രിച്ചുകൊണ്ട് വിവിധ സംസ്ഥാന ഭരണകൂടങ്ങൾ പുറപ്പെടുവിച്ച ഉത്തരവുകൾ, മുസ്‌ലിംകളുടെ മതപരമായ ആചാരങ്ങളെ ഒരു ക്രമസമാധാന പ്രശ്‌നമായി ചിത്രീകരിക്കാൻ കാരണമായെന്ന് എപിസിആർ വാദിക്കുന്നു. 

താജ്മഹലിലെ പെരുന്നാൾ നമസ്‌കാരത്തിനെതിരെയുള്ള പ്രതിഷേധവും, മഹാരാഷ്ട്രയിലെ കല്യാണിൽ നമസ്‌കാരത്തിനിടെ ഹനുമാൻ ചാലിസ ആലപിച്ചതും ഇതിന് ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഇടപെടലുകൾ മുസ്‌ലിംകളുടെ മതപരമായ സ്വാതന്ത്ര്യത്തിന്മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ സാധാരണവൽക്കരിക്കുകയാണെന്ന് എപിസിആർ ആശങ്ക പ്രകടിപ്പിച്ചു.

 

A recent report highlights a deeply concerning wave of targeted violence against Muslims in India during the celebrations of Eid al-Adha (Bali Perunnal).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  an hour ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  an hour ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  2 hours ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  2 hours ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 hours ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  3 hours ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  3 hours ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  3 hours ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  5 hours ago