HOME
DETAILS

കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു: അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

  
Web Desk
June 07, 2026 | 1:07 PM

The schools roof collapsed due to heavy winds and rain

പത്തനംതിട്ട: കനത്ത മഴയിലും കാറ്റിലും തണ്ണിത്തോട് സെന്റ് ബെനഡിക്‌സ് എം.എസ്.സി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ സമീപത്തെ വീട്ടിലേക്ക് പതിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അവധി ദിവസമായതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിലില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. രാവിലെ മുതല്‍ പത്തനംതിട്ടയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയായിരുന്നു. ഉച്ചയോടെ മിന്നല്‍ ചുഴലി അനുഭവപ്പെട്ട സമയത്താണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നുവീണത്.

പത്താം ക്ലാസിന്റെ മൂന്ന് ഡിവിഷനുകളും സ്റ്റാഫ് റൂമും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. മേല്‍ക്കൂര തകര്‍ന്നതോടെ ക്ലാസ് മുറികളും മറ്റ് സൗകര്യങ്ങളും വ്യാപകമായി കേടുപാടുകള്‍ സംഭവിച്ചു.

സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെന്നും 2018ല്‍ മേല്‍ക്കൂര മാറ്റി സ്ഥാപിക്കുകയും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവെന്നും പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

 


The roof of St. Benedict's MSC School at Thannithode, Pathanamthitta collapsed due to heavy rains and storms. There were no casualties since the school was closed on that day due to holidays.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  6 hours ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  6 hours ago
No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  6 hours ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  7 hours ago
No Image

കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍

Kerala
  •  7 hours ago
No Image

'ഇസ്‌ലാംപുര്‍ വേണ്ട, ശ്രീരാംപുര്‍ മതി'; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ, പ്രതിഷേധവുമായി നാട്ടുകാര്‍

National
  •  7 hours ago
No Image

ലെബനനിൽ സൈനിക വാഹനത്തിന് നേരെ ഇസ്റാഈൽ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago
No Image

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശത്രുരാജ്യത്തിന് പിന്തുണ നൽകി; കുവൈത്ത് സ്വദേശിനിക്ക് മൂന്ന് വർഷം കഠിനതടവ്

Kuwait
  •  8 hours ago
No Image

തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Kerala
  •  8 hours ago
No Image

ജീവനക്കാര്‍ നോക്കിനില്‍ക്കെ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു; റോഡരികില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ കടന്നു കളഞ്ഞു

Kerala
  •  8 hours ago