കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍
കൊല്ലം: വ്യാജ ആധാര്‍ രേഖകളുമായി കഴിഞ്ഞിരുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാരെ കൊല്ലം ചവറ പൊലിസ് പിടികൂടി. ധാക്ക സ്വദേശികളായ മിലന്‍ ഖാനും ഭാര്യ മുകള്‍ ഖന്‍ഡലുമാണ് പൊലിസിന്റെ പിടിയിലായത്.
ഇവരെ കുറിച്ചുള്ള രഹസ്യവിവരം നേരത്തെ തന്നെ പൊലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് ചവറ പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മിലന്‍ ഖാനില്‍ നിന്ന് കൊല്ലം മേല്‍വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് പൊലിസ് പിടിച്ചെടുത്തു. ഈ രേഖ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. ആധാര്‍ കാര്‍ഡ് എവിടെ നിന്നാണ് ലഭിച്ചത്, ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ, എത്രകാലമായി കേരളത്തില്‍ താമസിച്ചുവരികയായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പൊലിസ് അറിയിച്ചു.
നീണ്ടകര മേഖലയില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നവരാണ് ഇവരെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ കേരളത്തിലെത്തിയ സാഹചര്യവും ഇവിടെ താമസിക്കാന്‍ ഉപയോഗിച്ച രേഖകളുമെല്ലാം പൊലിസ് പരിശോധിച്ചുവരികയാണ്.
Bangladeshi couple arrested with fake Aadhaar cards in Kollam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."