രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം അംഗീകരിക്കുന്നു: കെ. സുധാകരന്‍
കൊച്ചി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി തന്നെ നിയമിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കുകയാണെന്നും ചുമതല ഏറ്റെടുക്കുന്നുവെന്നും കെ. സുധാകരന്‍.
വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തന്നെ സംബന്ധിച്ചിടത്തോളം പുതിയ ചുമതല ഒരു അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പുതിയ ലക്ഷ്യം കൈവരിക്കാനുള്ള പ്രചോദനമാണ് പുതിയ ചുമതല. താന്‍ കളത്തിലിറങ്ങാന്‍ തീരുമാനിച്ചു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പടക്കം കേരളത്തില്‍ ഒട്ടേറെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്ന പുതിയ നേതൃത്വം. കൂടുതല്‍ യുവാക്കളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഉണ്ടാകുക. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ കിട്ടാത്തില്‍ നിരാശയില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തനിക്കു പ്രസിഡന്റാകാന്‍ ഇനിയുമെത്ര സമയം കിടക്കുന്നെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിയില്‍ നിരവധി നേതാക്കളുണ്ട്. ഒട്ടേറെ ഘടകങ്ങള്‍ ആശ്രയിച്ചും പരിഗണിച്ചുമായിരിക്കും അന്തിമ തീരുമാനം. തനിക്കു രാഷ്ട്രീയത്തില്‍ കളിക്കാന്‍ ഇനിയും ഒരുപാട് സമയമുണ്ട്. ലക്ഷ്യത്തിലേക്കെത്താന്‍ ഇപ്പോഴത്തെ ചുമതല ഒരു പാലമായി കാണുകയാണ്. കോര്‍ട്ടില്ലാതെ പന്ത് കളിച്ച വ്യക്തിയായിരുന്നു താനെന്നും ഇപ്പോള്‍ തന്റെ മുന്നില്‍ ഒരു കോര്‍ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലാത്ത കാലം വരും. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നാണ് താന്‍ പറയുന്നത്. ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക് സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാര്‍ട്ടിയില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും ചോദ്യത്തിനു മറുപടിയായി സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."