HOME
DETAILS
MAL
എ പ്ലസിന്റെ ഇരട്ടി മധുരത്തില്‍ സുബൈര്‍ മന്‍സില്‍
backup
May 19 2017 | 00:05 AM
ഫറോക്ക്: മഠത്തില്‍പാടം കരുവന്‍തിരുത്തിയിലെ സുബൈര്‍ മന്‍സില്‍ എ പ്ലസിന്റെ ഇരട്ടി മധുരത്തിലാണ്. ഈ വീട്ടിലെ സഹോദരങ്ങള്‍ക്കുണ്ട് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. അനുജന്‍ കെ. മുഹമ്മദ് സന്‍ജിദിന് എസ്.എസ്.എല്‍.സി പരീക്ഷയിലാണെങ്കില്‍ ജ്യേഷ്ഠന്‍ കെ.എം ഉമര്‍ ഫാരിസിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. ഇരുവരും ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ജെ.ഡി.ടി ഇസ്‌ലാം ഐ.ടി.ഐ സുപ്രണ്ട് സുബൈര്‍-കദീജാ ദമ്പതികളുടെ മക്കളാണ് ഈ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."