കോഴ്‌സ് തട്ടിപ്പ്; മര്‍കസ് അധികൃതര്‍ക്കെതിരേയുള്ള കേസില്‍ അന്വേഷണം തുടങ്ങി
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന്റെ കീഴില്‍ മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ടെക്‌നോളജി(എം.ഐ.ഇ.ടി)യിലെ കോഴ്‌സ് തട്ടിപ്പില്‍ മര്‍കസ് അധികൃതര്‍ക്കെതിരേയുള്ള കേസില്‍ അന്വേഷണം തുടങ്ങി.
മര്‍കസിലെ 20 പൂര്‍വ വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുത്തു. വിദ്യാര്‍ഥികളില്‍ നിന്ന് കോഴ്‌സുമായി ബന്ധപ്പെട്ട രേഖകള്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജകോഴ്‌സിന്റെ മറവില്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ പൊലിസ് കേസെടുത്തത്. മനപൂര്‍വ്വമുള്ള വഞ്ചന, ഗൂഢാലോചനയോടെയുള്ള വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുന്ദമംഗലം പൊലിസ് കേസെടുത്തിട്ടുള്ളത്.
അതേസമയം മര്‍കസ് വ്യാജകോഴ്‌സ് സമരത്തെ കുറിച്ച് അന്വേഷിക്കുന്ന സമിതി ഇതുവരേ യോഗം ചേര്‍ന്നില്ല. കഴിഞ്ഞ 12ന് കലക്ടറുടെ സാന്നിധ്യത്തില്‍ചേര്‍ന്ന യോഗത്തില്‍ കോഴ്‌സുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങള്‍ പഠനം നടത്തുന്നതിന് നിശ്ചയിച്ച സമിതിയാണ് ഒരാഴ്ചയായിട്ടും വിശകലനം ചെയ്യാന്‍പോലും യോഗം ചേരാത്തത്. 10 ദിവസത്തിനകം തീരുമാനമാക്കാനായിരുന്നു തീരുമാനം. വനിതാ പോളിടെക്‌നിക് കോളജ് ക്യാംപസ് ജോ.ഡയരക്ടര്‍ എന്‍. ശാന്തകുമാര്‍, എന്‍.ഐ.ടി ആര്‍കിടെക് ലക്ചറര്‍ ഡോ. നസീര്‍, സ്‌കൂള്‍ ഓപ് നാനോ സയന്‍സ് അസോ. പ്രൊഫ. ഡോ. ഷിജോ തോമസ് എന്നിവരാണ് അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍. എന്താണ് പഠനം നടത്തേണ്ടതെന്ന്‌പോലും വ്യക്തമായ അറിയിപ്പ് ഈ കമ്മിഷന് നല്‍കിയിട്ടില്ലെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."