വ്യാപാര സ്ഥാപനത്തില്‍ കയറി മലയാളികളെ വെട്ടിപരിക്കേല്‍പ്പിച്ചു
ജിദ്ദ: റിയാദില്‍ വ്യാപാര സ്ഥാപനത്തില്‍ ആയുധങ്ങളുമായി എത്തി ആക്രമികള്‍ പണം കവര്‍ന്നു. മാരകായുധങ്ങളുമായി എത്തിയ രണ്ടംഗ സംഘം സ്ഥാപനത്തില്‍ ഉണ്ടായിരുന്ന മലയാളികളെ വെട്ടിപരിക്കേല്‍പിച്ചാണ് മടങ്ങിയത്. ബത്ഹയിലെ ഒരു മത്സ്യവില്‍പന കേന്ദ്രത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ബാവ, ഇവിടെ മറ്റ് ജോലിക്കായി എത്തിയ വേങ്ങര സ്വദേശി ശശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രണ്ട് അറബി യുവാക്കളാണ് പരിസരത്ത് അധികം ആളുകളില്ലാത്ത സമയത്ത് കടയിലേക്ക് കയറിവന്നത്. കത്തിയും വടിവാളും വീശി ജീവനക്കാരോട് പണവും മൊബൈല്‍ ഫോണും ആവശ്യപ്പെടുകയായിരുന്നു. പണം എടുക്കാന്‍ ശ്രമിക്കവെ ജീവനക്കാരനായ ബാവയെ കത്തികൊണ്ട് തലയില്‍ അടിക്കുകയും ചെയ്തു. പഴ്‌സ് എടുത്ത് അക്രമികള്‍ക്ക് കൊടുത്തെങ്കിലും അതില്‍ പണം കുറവായിരുന്നതിനാല്‍ കത്തികൊണ്ട് തലയില്‍ വീണ്ടും വെട്ടി.
സംഭവം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന ശശിയും പേടിച്ച് പേഴ്‌സ് അക്രമികള്‍ക്ക് കൊടുത്തു. ഇതിനിടെ ശശിയെയും കത്തികൊണ്ട് അടിച്ചു. ഇവരുവരുടെയും മൊബൈല്‍ഫോണുകളും പിടിച്ചുവാങ്ങി സംഘം രക്ഷപെടുകയായിരുന്നു. സംഭവം കടയിലെ സിസിടിവി ക്യാമറ ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."