HOME
DETAILS
MAL
ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി
backup
September 21 2018 | 04:09 AM
അരീക്കോട്: ബാങ്ക് അക്കൗണ്ട് എടുക്കാനായി എത്തുന്നവരെ മടക്കി അയച്ചതുമായി ബന്ധപ്പെട്ട് അരീക്കോട് കനറാ ബാങ്കിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അപേക്ഷ തയാറാക്കുന്നതിനായി അക്കൗണ്ട് എടുക്കാന്‍ എത്തിയ തന്റെ മകളെയും മറ്റു വിദ്യാര്‍ഥികളെയും ഫോം തീര്‍ന്നെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി അരീക്കോട് പഞ്ചായത്തംഗം ഉമര്‍ വെള്ളേരിയാണ് കലക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ വിവരങ്ങളും പ്രയാസം നേരിട്ട വിദ്യാര്‍ഥികളെ കുറിച്ചും കലക്ടര്‍ അന്വേഷിച്ചതായി ഉമര്‍ വെള്ളേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."