HOME
DETAILS

കോവിഡ് ടെസ്റ്റിന്റെ പേരിലെ കൊള്ളക്കെതിരേ സുപ്രിം കോടതിയില്‍ ഹരജി; വാക്‌സിന്‍ വിതരണത്തിന് തയാറെടുക്കാന്‍ കേരളം

  
backup
November 14 2020 | 03:11 AM

covid-issue-started-medicine-issue-kerala-2020

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ടെസ്റ്റിന്റെ പേരില്‍ ലബോറട്ടറികള്‍ നടത്തുന്ന കൊള്ളക്കെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. ടെസ്റ്റിലൂടെ ആന്ധ്രപ്രദേശില്‍ 1400 ശതമാനവും ഡല്‍ഹിയില്‍ 1200 ശതമാനവുമാണ് ലബോറട്ടറികള്‍ ലാഭം കൊയ്യുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍.ടി.പി.സി.ആര്‍ കിറ്റ് വിപണിയില്‍ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രിം കോടതി ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹരജിയിലെ ആവശ്യം.
അഭിഭാഷകനായ അഡ്വ.അജയ് അഗര്‍വാളാണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
അതേസമയം കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ആദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. വാക്‌സിന്‍ ശേഖരിക്കാനും വിതരണത്തിനും ഉള്ള സൗകര്യങ്ങളുമൊരുങ്ങി.

ഐ.സി.എം.ആറിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം വാക്‌സിന്‍ വിതരണത്തിന് തയാറെടുക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്്‌സിന്‍ നല്‍കുന്നത്. ഇതിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഇനി ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.

അതില്‍ ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തണം. ഇവര്‍ക്കായിരിക്കും ഡാറ്റ ശേഖരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം. ഓരോ ആരോഗ്യ പ്രവര്‍ത്തകന്റേയും പേര്, വയസ്, ജനന തിയതി, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ നന്പര്‍ അടക്കം വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. വാക്‌സിന്‍ നല്‍കിക്കഴിഞ്ഞാല്‍ ആ ആരോഗ്യ പ്രവര്‍ത്തകന്റെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യും. അടുത്ത ഘട്ടത്തില്‍ പ്രായമായവര്‍, മറ്റ് അസുഖങ്ങളുളളവര്‍ എന്നിവരെ പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  12 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  12 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  12 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  12 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  12 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  12 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  12 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  12 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  12 days ago