HOME
DETAILS

മടപ്പള്ളി: അക്രമം തെരുവിലേക്കും വ്യാപിപ്പിച്ച് എസ്.എഫ്.ഐ

  
backup
September 21 2018 | 04:09 AM

%e0%b4%ae%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf

വടകര: മടപ്പള്ളി കോളജില്‍ തുടര്‍ന്നുവരുന്ന എസ്.എഫ്.ഐയുടെ ഗുണ്ടായിസം തെരുവിലേക്കും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം കോളജിലുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എസ്.എഫ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ കോളജ് കാംപസില്‍നിന്ന് പുറത്തേക്കുവന്ന പെണ്‍കുട്ടികളെയടക്കം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവിലിട്ടു മര്‍ദിക്കുകയായിരുന്നു.
ഹരിത ജില്ലാ സെക്രട്ടറി തംജിത, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ സല്‍വ അബ്ദുല്‍ ഖാദര്‍, സഫ്‌വാന എന്നീ വിദ്യാര്‍ഥിനികളെ തെരുവിലിട്ടു മര്‍ദിക്കുന്നത് കണ്ട നാട്ടുകാര്‍ പ്രശ്‌നത്തിലിടപെടുകയായിരുന്നു. കോളജിനടുത്തു കച്ചവടം ചെയ്യുന്ന മനോജ്, മനോഹരന്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കാംപസില്‍ മറ്റു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യ നിലപാടാണ് എസ്.എഫ്.ഐ കാലങ്ങളായി സ്വീകരിക്കുന്നത്. കഴിഞ്ഞ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ്, ഫ്രറ്റേണിറ്റി, ക്യാംപസ്ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ എസ്.എഫ്.ഐക്കെതിരേ ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു. കോളജിലെ എസ്.എഫ്.ഐയുടെ ഏകാധിപത്യം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നതാണ് മടപ്പള്ളിയിലെ അവസ്ഥ.
പെണ്‍കുട്ടികളെവരെ മര്‍ദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിട്ടും പൊലിസ് ഒരു നടപടിയുമെടുക്കുന്നില്ലെന്നാണു വിദ്യാര്‍ഥികളുടെ ആക്ഷേപം. ജനാധിപത്യപരമായി കാര്യങ്ങള്‍ നടത്താന്‍ അനുവദിക്കാത്ത നടപടിയില്‍ മറ്റു സംഘടനകളും പ്രതിഷേധത്തിലാണ്. അതേസമയം കാംപസിലുണ്ടാകുന്ന ചെറിയപ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ് മറ്റു സംഘടനകള്‍ ചെയ്യുന്നതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ട സംഭവം കോളജ് ചരിത്രത്തിലില്ലെന്നും ഇത് അനുവദിച്ചുകൊടുക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും നാട്ടുകാര്‍ പറയുന്നു. കാംപസ് രാഷ്ട്രീയപ്രവര്‍ത്തനം അതിരുകടക്കുന്നത് രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്.
സ്വതന്ത്രമായി സംഘടനാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥ ഫാസിസമാണെന്നാണ് എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകളുടെ നേതാക്കള്‍ പറയുന്നത്. മടപ്പള്ളി കോളജില്‍ എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണു വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന് ഉയരുന്നത്.
കോളജ് തെരഞ്ഞെടുപ്പിനു ശേഷം നിരന്തരം കാംപസിലുണ്ടാകുന്ന അക്രമങ്ങള്‍ പഠനത്തെയും സാരമായി ബാധിക്കുന്നുണ്ട്. സംഘടനാ പ്രവര്‍ത്തകരെ നിലക്കുനിര്‍ത്താന്‍ നേതാക്കള്‍ തയാറാവുകയും അക്രമങ്ങള്‍ തുടരുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമെ മടപ്പള്ളി കോളജ് ശാന്തമാവുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  13 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  13 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  13 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  13 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  13 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  13 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  13 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  13 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  13 days ago