'കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാണ് ആ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞത്, രോഗമല്ല'- ബിഹാര്‍ മസ്തിഷ്‌ക്കജ്വര മരണത്തില്‍ കഫീല്‍ ഖാന്‍
ന്യൂഡല്‍ഹി: ബിഹാറില്‍ മസ്തിഷക്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 150 കവിഞ്ഞിരിക്കുന്നു. നാള്‍ക്കു നാള്‍ വര്‍ധിക്കുന്നതല്ലാതെ രോഗത്തെ പിടിച്ചു കെട്ടാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഇതിന് കാരണം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്നാണ് യു.പിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ പറയുന്നത്.
'2014ഉം ഇതു പോലൊരു ദുരന്തം ബിഹാറിനെ പിടിച്ചു കുലുക്കിയിട്ടുണ്ട്. 379 കുട്ടികളാണ് അന്ന് മരണപ്പെട്ടത്. അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡോ. ഹര്‍ഷ് വര്‍ധന്‍ 100 ഐ.സി.യു ബെഡ് വാഗ്ദാനം ചെയ്തിരുന്നു. വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും അത് ലഭിച്ചില്ല. ഇപ്പോള്‍ അതേ കേന്ദ്ര സര്‍ക്കാറും അതേ ആരോഗ്യ മന്ത്രിയും തങ്ങളുടെ രണ്ടാമൂഴത്തില്‍ വീണ്ടും വാഗ്ദാനങ്ങള്‍ നിരത്തുകയാണ്'- ദ ലോജിക്കന്‍ ഇന്ത്യന് നല്‍കിയ അഭിമുഖത്തില്‍ കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സംഭവം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.
രോഗബാധയുള്ള പ്രദേശത്തൊന്നും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന് വടക്കന്‍ ബിഹാറില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍ പറയുന്നു. സമയാസമയത്തിന്‍ ഡോക്ടര്‍മാരുടെ നിയമനം നടക്കുന്നില്ല. കിട്ടുന്ന സ്റ്റാഫിനെ വച്ചാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്- ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
'രോഗബാധിതരായ കുഞ്ഞുങ്ങളുടെ കുടുംബത്തെ സഹായിക്കാനായാണ് മുസഫര്‍പൂരിലെത്തിയത്. ഇതു വരെ ആശുപത്രികളില്‍ പോവാന്‍ കഴിഞ്ഞിട്ടില്ല. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയുമാണ്. അവര്‍ക്ക് ആവശ്യമായ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കല്‍ ആശുപത്രികളിലേക്കും മാറ്റുന്നുണ്ട്'- കഫീല്‍ ഖാന്‍ പറഞ്ഞു.
സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് മരണനിരക്ക് ഉയരാന്‍ കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
'ആശുപത്രികളുടെ അവസ്ഥ ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. പാരമെഡിക്കല്‍ സ്റ്റാഫില്ല. നഴ്‌സുമാരും ആവശ്യത്തിന് ഉപകരണങ്ങളുമില്ല. ഒരു ഹാളില്‍ നൂറിലേറെ കുട്ടികള്‍ തിങ്ങിക്കിടക്കുന്ന ആശുപത്രികള്‍ പോലുമുണ്ട്. കടുത്ത ദുരന്തത്തിന് ആക്കം കൂട്ടുന്നു. ആകെയുള്ള നാല് ഐ.സി.യുകളില്‍ 230ഓളം കുട്ടികളുണ്ട്. ഡോക്ടര്‍മാര്‍ക്ക് അധികഭാരമാണ്. ലോകആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം 1:4 ഡോക്ടര്‍ രോഗി റേഷ്യൂ'
150ലേറെ കുട്ടികള്‍ മരിച്ചെന്നാണ് കണക്കുകള്‍. ഇത് ആശുപത്രികളില്‍ മരിച്ച കുട്ടികളുടെ മാത്രം കണക്കാണ്. ആശുപത്രിയിലേക്ക് കണ്ടു പോകുന്നതിനിടെ നിരവധി കുട്ടികള്‍ മരിച്ചിട്ടുണ്ട്. ഇത് രേഖകളില്ല. ഇവര്‍ പാവങ്ങളാണ്. വിദ്ഗധ ചികിത്സ നല്‍കാന്‍ ഗതിയില്ലാത്തവര്‍. പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വെച്ചു തന്നെ രോഗം തിരിച്ചറഞ്ഞ് ചികിത്സ നിര്‍ദ്ദേശിക്കേണ്ടതുണ്ട്. രോഗം തിരിച്ചറിയാന്‍ വൈകിയതാണ് ഇതിങ്ങനെ പടരാന്‍ കാരണം. കൂടുതല്‍ സൗകര്യങ്ങലോട് കൂടിയ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വേണം- അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്രരില്‍ ദരിദ്രരാണ് ഇപ്പോള്‍ ദുരന്തത്തിനിരയായവരെല്ലാം. അതുകൊണ്ട് തന്നെ സര്‍ക്കാറിന്റെ ഭാഗത്തു നിന്നാണ് വിദ്ഗധ ഡോക്ടര്‍മാരെ എത്തിക്കാനുള്ള നീക്കം ഉണ്ടാവേണ്ടത്- അദ്ദേഹം ആവര്‍ത്തിച്ചു.
ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സ തേടി എത്തിയവരാല്‍ നിറഞ്ഞിരിക്കുകയാണ് മുസഫര്‍പൂര്‍ ശ്രീകൃഷ്ണ, കെജ്രിവാള്‍ ആശുപത്രികള്‍. 16 ജില്ലകളില്‍ നിന്നായി 600ല്‍ അധികം രോഗികള്‍ ചികിത്സയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."