രാഷ്ട്രീയത്തില്‍ അധികാര ദുര്‍മോഹം പാടില്ല: എം.എം ഹസന്
കൊച്ചി: ഏതു പ്രതിസന്ധിഘട്ടത്തിലായാലും തന്റെ മുന്നിലേക്കു വരുന്നവരുടെ പ്രശ്നങ്ങള്‍ അറിഞ്ഞു പരിഹരിച്ചു കൊടുക്കുന്നവരാണു യഥാര്‍ഥ രാഷ്ട്രീയക്കാരനെന്നു കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യ സേവനത്തിന് ഉപയോഗിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അധികാരമോഹം ആകാമെങ്കിലും അധികാര ദുര്‍മോഹം പാടില്ല. കോണ്‍ഗ്രസ് നേതാക്കളുടേതു സീറ്റിന് വേണ്ടി മാത്രമുള്ള പ്രവര്‍ത്തനം ആകരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഡി.സി.സി ഓഫിസില്‍ ഡോ. ഹെന്റി ഓസ്റ്റിന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസന്.
കേരളത്തിലെ കോണ്‍ഗ്രസിന് പണ്ട് ത്യാഗത്തിന്റയും ആദര്‍ശത്തിന്റെയും മുഖമുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരം നേടാനുള്ള മാര്‍ഗമായി കണ്ട ആളായിരുന്നില്ല ഡോ. ഹെന്റി ഓസ്റ്റിന്‍ എന്നും ഹസന് അനുസ്മരിച്ചു.
'മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയവും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ അഡ്വ.ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു. മേയര്‍ സൗമിനി ജെയിന്, കെ.പി ധനപാലന്, മുന്‍മന്ത്രി കെ. ബാബു, മുന്‍ എം.എല്‍.എ മാരായ ലൂഡി ലൂയിസ്, വി.ജെ പൗലോസ്, കെ.പി സി.സി നേതാക്കളായ ഐ.കെ രാജു, അബ്ദുല്‍ മുത്തലിബ്, കെ.കെ വിജയലക്ഷ്മി, സക്കീര്‍ ഹുസൈന്, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."