എടച്ചേരി ബാങ്കിന്റെ ഞാറുനടല്‍ ഉത്സവം ശ്രദ്ധേയമായി
എടച്ചേരി: എടച്ചേരി സര്‍വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഞാറു നടല്‍ ഉത്സവം ശ്രദ്ധേയമായി.
എടച്ചേരിനോര്ത്തിലെ പനോളി പീടിക താഴ സ്വകാര്യ വ്യക്തിയുടെ രണ്ടേക്കര്‍ വരുന്ന വയലിലാണ് ബാങ്ക് അധികൃതരുടെ മേല്‍നോട്ടത്തില്‍ നെല്‍കൃഷി ആരംഭിച്ചത്.
ധാരാളം പാടശേഖര സമിതികള്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി പഞ്ചായത്തില്‍ ഇതാദ്യമായാണ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി ഇറക്കുന്നത്.
നേരത്തെ എടച്ചേരി തുരുത്തി, ചുണ്ടയില്‍ പ്രദേശങ്ങളില്‍ പച്ചക്കറി കൃഷി ചെയ്ത് വിജയകരമാക്കിയതിന് പിന്നാലെയാണ് ബാങ്ക് നെല്‍കൃഷിയിലും പരീക്ഷണം നടത്തുന്നത്.
നാടിന്റെ പൊതുരംഗത്ത് നിരവധി സഹായങ്ങള്‍ ചെയ്ത എടച്ചേരിയിലെ പൗര പ്രമുഖനായ പനോളിപ്പീടികയില്‍ കുഞ്ഞമ്മത് ഹാജിയാണ് തന്റെ രണ്ടേക്കര്‍ വയല്‍ നെല്‍കൃഷിക്കായി അനുവദിച്ചത്.
എടച്ചേരിയിലെ പുതിയ മൃഗാശുപത്രിക്ക് വേണ്ടി നേരത്തെ, ആറ് സെന്റ് സ്ഥലം വിട്ടു നല്കി കുഞ്ഞമ്മദ് ഹാജി മാതൃകയായിരുന്നു.നാട്ടുകാരുടെ ഉത്സവമാക്കി മാറ്റിയ ഞാറുനടല്‍ ബാങ്ക് പ്രസിഡന്റ് പി.കെ.ബാലന് ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍മാരായ എം.സുരേന്ദ്രന്, ഇ.ടി രാജന്, സാഗിന് ടിന്റു, കെ.വി സുരേന്ദ്രന്, വാര്‍ഡ് മെമ്പര്‍ പി.കെ.ഷൈജ, ടി.കെ.ബാലന്, അസിസ്റ്റന്റ് സെക്രട്ടറി വി.രാജീവ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."