HOME
DETAILS
MAL
സാജന്റെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴിയെടുക്കാന്‍ പൊലിസ്
backup
June 23 2019 | 10:06 AM
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവത്തില്‍ സസ്പെന്‍ഷനിലായ നഗരസഭാ സെക്രട്ടറിയുള്‍പ്പെടെയുള്ള നാല് ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. ഇന്നലെയാണ് കേസ് അന്വേഷണത്തിന്റെ ചുമതല ഡിവൈ.എസ്.പിക്ക് കൈമാറിക്കൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് കൈമാറിയത്. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ആത്മഹത്യാപ്രേരണ കുറ്റമുള്പ്പെടെയുള്ളവകുപ്പുകള് ചേര്‍ക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."