HOME
DETAILS
MAL
ഖേല്‍ രത്ന പട്ടികയില്‍നിന്ന് ഒഴിവാക്കി; ബജ്റങ് പുനിയ കോടതിയിലേക്ക്
backup
September 21 2018 | 19:09 PM
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പട്ടികയില്‍ എന്തിനാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയണമെന്ന് ബജ്റങ് പുനിയ. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും താരം പറഞ്ഞു.
കോമണ്‍ വെല്‍ത്ത്ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് മേളകളില്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരമാണ് പുനിയ. പട്ടികയില്‍നിന്ന് എന്റെ പേര് എന്തിനാണ് ഒഴിവാക്കിയതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് താരം കായിക മന്ത്രി രാജ്യ വര്ധന് സിങ് റാത്തോഡിനെ കണ്ടു. താരത്തിന്റെ പരാതി പരിഗണിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും റാത്തോഡ് പറഞ്ഞു. അതേസമയം, അധികൃതരില്‍നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബജ്റങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."