റോഡ് കൈയേറി നിര്‍മാണം: മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി
മാന്നാര്‍:പരുമലക്കടവ് ജങ്ഷനില്‍ നിന്നും തെക്കോട്ടുള്ള റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി. എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് മുജീബ്‌റഹ്മാനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.
റോഡിന്റെ വശങ്ങള്‍ വ്യാപാരികള്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും കച്ചവടം നടത്തുകയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം യാത്രക്കാര്‍ക്കു നടന്നു പോകാനോ സുരക്ഷിതമായി വാഹനങ്ങള്‍ ഓടിച്ച് പോകാനോ കഴിയുന്നിന്നില്ലെന്നു പരാതിയില്‍ പറയുന്നു. ഏറെ അപകടസാധ്യതയാണ് ഇവിടെയുള്ളത്.
സര്‍ക്കാര്‍ വക സ്ഥലം കൈയേറിയാണ് ഏകദേശം ഒരു കിലോമീറ്ററോളം ദൂരം അനധികൃത നിര്‍മാണവും പരസ്യബോര്‍ഡുകളും സ്ഥാപിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്തോ റവന്യു വകുപ്പോ പൊതുമരാമത്ത് വകുപ്പോ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് മാന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സി.എന്‍ജിനിയര്‍, വില്ലേജ് ഓഫീസര്‍, എസ്.ഐ എന്നിവരെ എതിര്‍കക്ഷികളാക്കി മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."