ബിഹാര്‍ സര്‍ക്കാരിനോട് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: മസ്തിഷ്‌ക ജ്വരം പിടിപെട്ട് ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ സുപ്രിംകോടതി ഇടപെടുന്നു. മനോഹര്‍ പ്രതാപ്, എസ്. അജ്മാനി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് വിഷയത്തില്‍ അതീവ പ്രാധാന്യത ചൂണ്ടിക്കാട്ടി സുപ്രിംകോടതി ഇടപെട്ടത്.
രോഗം പടര്‍ന്നുപിടിക്കാനിടയായ സാഹചര്യം എന്താണെന്നും രോഗ പകര്‍ച്ച നിയന്ത്രിക്കാനായി സ്വീകരിച്ച മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനും ബിഹാര്‍ സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ ഇനിയും തുടരാനാകില്ല, ഞങ്ങള്‍ക്ക് ഇതിന്റെ ഉത്തരം കിട്ടിയേ തീരൂ എന്നാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് സുപ്രിംകോടതി വ്യക്തമാക്കിയത്. നേരത്തെ ഉത്തര്‍പ്രദേശില്‍ സമാന രീതിയില്‍ മരണമുണ്ടായപ്പോള്‍ ഒരു അഭിഭാഷകന്‍ വിഷയം സുപ്രിംകോടതിയുടെ പരിഗണനയില്‍ കൊണ്ടുവന്നിരുന്നു. രോഗം പകരുന്നത് തടയുന്നതില്‍ ആവശ്യമായ ഒരു നടപടിയും ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് മസ്തിഷ്‌ക ജ്വരം ഭീതിദമായ അവസ്ഥയിലേക്ക് മാറിയതെന്നും പരാതിക്കാര്‍ പറയുന്നു.
വിഷയം രാജ്യസഭയിലും ഉയര്‍ന്നിരുന്നു. ബിനോയ് വിശ്വമാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. 180ഓളം കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ആശുപത്രികളില്‍ ആവശ്യമായ മരുന്നില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഉള്ള സാഹചര്യത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."