ഡല്‍ഹിയിലെ വായു നിലവാരം അതീവ മോശാവസ്ഥയില്‍
ന്യൂഡല്‍ഹി: ദീപാവലിക്കു പിന്നാലെ ഡല്‍ഹിയില്‍ വായു നിലവാരം അതീവ മോശമായി. അന്തരീക്ഷ വായുനിലവാര സൂചിക (എ.ക്യൂ.ഐ) ഇന്നലെ ഡല്‍ഹിയിലെ വായു നിലവാരം രേഖപ്പെടുത്തിയത് 468, അതീവ മോശം വിഭാഗത്തിലാണ്.
അന്തരീക്ഷ വായു കണക്കാക്കുന്നതില്‍ ഏറ്റവും മോശം നിലയാണിത്. നല്ലത്, തൃപ്തികരം, ശരാശരി, മോശം, വളരെ മോശം, അതീവ മോശം എന്നിങ്ങനെ ആറു വിഭാഗങ്ങളായിട്ടാണ് വായു നിലവാരം കണക്കാക്കുന്നത്. നിയന്ത്രണം കണക്കിലെടുക്കാതെ ദീപാവലിക്കു വന്‍തോതില്‍ പടക്കം പൊട്ടിച്ചതിനു പിന്നാലെയാണ് വായു നിലവാരം മോശമായത്.
മലിനീകരണം രൂക്ഷമായതോടെ വായുവില്‍ പുക മഞ്ഞ് ആവരണം രൂപപ്പെട്ടിട്ടുണ്ട്. സാധാരണ സാഹചര്യത്തില്‍ തന്നെ അകാല മരണത്തിനും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നതാണ് ഡല്‍ഹിയിലെ വായു മലിനീകരണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലം കൂടിയാകുമ്പോള്‍ ഇതിന്റെ ഗൗരവം വര്‍ധിക്കും. രാജ്യ തലസ്ഥാനത്ത് പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. നിരോധനം ലംഘിച്ചതിനു ഡല്‍ഹി പൊലിസ് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."