ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബെയ്റൂത്ത്: വടക്കന്‍ ഇസ്രായേലിലേക്കും മധ്യമേഖലയിലെ ടെല്‍ അവീവിലേക്കും ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം. ഇതിനെ തുടർന്ന് ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെല്‍ അവീവിലെ രഹസ്യാന്വേഷണ കേന്ദ്രവും ഹൈഫയിലെ നാവിക താവളവും ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ആക്രമണത്തിന് തൊട്ടുപിന്നാലെ ടെല്‍ അവീവിലും ഹൈഫയിലും സൈറണുകള്‍ മുഴങ്ങി.
ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ആശുപത്രി ആക്രമിച്ച് 13 പേരെ കൊലപ്പെടുത്തിയതിനുപിന്നാലെയാണ് ഇസ്റാഈല്‍ തലസ്ഥാനമായ തെല്‍അവീവിലേക്ക് ഹിസ്ബുല്ലയുടെ കൂട്ട മിസൈല്‍ ആക്രമണം നടന്നത്.
തെല്‍അവീവിലെ സൈനികതാവളം ആക്രമിച്ചതായി ഹൂതികളും അറിയിച്ചു. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ പറഞ്ഞു. തെല്‍അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്റാഈല്‍ ബെന്‍ഗുരിയോന്‍ വിമാനത്താവളം അടയ്ക്കുകയും ചെയ്തു.
ഹൂതി മിസൈലിൻറെ ഭാഗം പതിച്ച് ഇസ്റാഈലിലെ മഗന്‍ മൈക്കിളിലെ ഒരാള്‍ക്ക് പരുക്കേറ്റതായി മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സേവനകേന്ദ്രം വെളിപ്പെടുത്തി. ലെബനനില്‍ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് വടക്കന്‍ ഇസ്രായേലി പട്ടണത്തിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടവും ഒന്നിലധികം കാറുകളും തകര്‍ന്നതായി റിപ്പോർട്ട് ചെയ്തു.
ഹൈഫയിലെ സ്റ്റെല്ല മാരിസ് നാവികതാവളത്തിലും ഗ്ലിലോട്ടിലെ സൈനിക ഇന്റലിജന്‍സ് താവളത്തിലും ബോംബിട്ടതായി ഹിസ്ബുല്ല അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി സ്ഥിതി ചെയ്യുന്ന സിസേറിയയുടെ വടക്ക് ഭാഗത്ത് മിസൈല്‍ ആക്രമണം നടന്നതായി പ്രസ്താവിക്കുന്ന ഒരു ചിത്രം ഹിസ്ബുല്ല തങ്ങളുടെ ടെലിഗ്രാം ചാനലില്‍ പുറത്തുവിട്ടു. അതിന്റെ ഉത്തരവാദിത്തം നേരിട്ട് എടുക്കാതെ ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റ് 8200-ന്റെ ഗ്ലിലോട്ട് ബേസ് 'ഗുണാത്മക മിസൈല്‍ സാല്‍വോ' ഉപയോഗിച്ച് ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. 8200 എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്റാഈല്‍ സൈന്യത്തിന്റെ പ്രൊഫഷനല്‍ ഇന്റലിജന്‍സ് യൂനിറ്റാണിത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളെ വധിക്കാനുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചത് 8200 യൂനിറ്റായിരുന്നു.
അതിനിടെ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ബെയ്ത് ലാഹിയയില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറയുടെ ഇസ്രായേല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയില്‍ ഒരു കൂട്ടം ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതായും 15 പേരെങ്കിലും കൊല്ലപ്പെട്ടതായും വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
In a significant escalation of hostilities, Hezbollah launched rocket attacks on northern Israel and Tel Aviv, prompting an emergency declaration in the Israeli capital. Following a deadly assault on a hospital in Beirut, the attacks targeted military and intelligence sites, resulting in widespread alarm. Reports indicate casualties and damages in both Israel and Gaza, as tensions continue to rise in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."