HOME
DETAILS

ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും

  
Web Desk
October 23, 2024 | 2:38 AM

Hezbollah and Houthis attack Israels capital

ബെയ്‌റൂത്ത്/ തെല്‍അവീവ്: ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ആശുപത്രി ആക്രമിച്ച് 13 പേരെ കൊലപ്പെടുത്തിയതിനുപിന്നാലെ ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍അവീവിലേക്ക് ഹിസ്ബുല്ലയുടെ കൂട്ട മിസൈല്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് തെല്‍അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തെല്‍അവീവിലെ ഇന്റലിജന്‍സ് താവളം, ഹൈഫയിലെ നാവികസേനാ താവളം എന്നിവ ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു. തെല്‍അവീവിലെ സൈനികതാവളം ആക്രമിച്ചതായി ഹൂതികളും അറിയിച്ചു. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീ പറഞ്ഞു. തെല്‍അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്‌റാഈല്‍ ബെന്‍ഗുരിയോന്‍ വിമാനത്താവളം അടയ്ക്കുകയും ചെയ്തു. 

ഹൂതി മിസൈല്‍ നിര്‍വീര്യമാക്കിയതിന്റെ ഭാഗം പതിച്ച് ഇസ്‌റാഈലിലെ മആഗന്‍ മിഷേല്‍ ടൗണില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഇസ്‌റാഈല്‍ ടൗണുകളില്‍ നിരവധി കാറുകളും വീടുകളും ഹിസ്ബുല്ല ആക്രമണങ്ങളില്‍ തകര്‍ന്നു. സ്റ്റെല്ല മാരിസ് നാവികതാവളത്തില്‍ ബോംബിട്ടതായി ഹിസ്ബുല്ല പറഞ്ഞു.

ഹൈഫയിലാണ് ഈ നാവികതാവളം പ്രവര്‍ത്തിക്കുന്നത്. ഗ്ലിലോട്ടിലെ സൈനിക ഇന്റലിജന്‍സ് താവളത്തിലും ബോംബിട്ടതായി ഹിസ്ബുല്ല അറിയിച്ചു. 8200 എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ പ്രൊഫഷനല്‍ ഇന്റലിജന്‍സ് യൂനിറ്റാണിത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളെ വധിക്കാനുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചത് 8200 യൂനിറ്റാണ്. ഹൈഫയിലും ടെല്‍അവീവിലും 12 മധ്യ ദൂര മിസൈലുകള്‍ ആക്രമണത്തിന് ഉപയോഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago