HOME
DETAILS

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

  
October 22, 2024 | 5:57 PM

New surveillance systems are being installed on Saudi highways

ജിദ്ദ: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി സഊദി അറേബ്യയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്.

പുതിയ നിരീക്ഷണ സംവിധാനങ്ങൾ റിയാദിലെ ഹൈവേകളിലാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായങ്ങൾ ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും ​ഗണ്യമായി കുറക്കാനും സാധിക്കും.

ഉയർന്ന റസലുഷൻ കാമറകളുപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ എല്ലാ നിയമ ലംഘനങ്ങളും കണ്ടെത്താൻ  പുതിയ നിരീക്ഷണ സംവിധാനത്തിലൂടെ സാധിക്കും . ഇങ്ങിനെ കണ്ടെത്തുന്ന നിയമലംഘനങ്ങളെ കുറിച്ച് തത്സമയം തന്നെ ഡ്രൈവർമാർക്ക് അറിയിപ്പ് നൽക്കാനും സാധിക്കുന്നതാണ്. ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വാഹനങ്ങളും ഹൈവേകളിൽ നിരീക്ഷണത്തിനുണ്ടാകും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതോടൊപ്പം, റോഡിന്റെ അവസ്ഥ തത്സമയം അറിയാനും ഈ വാഹനങ്ങളിൽ സംവിധാനമുണ്ടായിരിക്കുന്നതാണ്.

 Saudi Arabia is set to enhance road safety with the installation of new surveillance systems on its highways. These advanced systems will monitor traffic patterns, detect violations, and improve response times to accidents. The initiative aims to reduce road incidents and promote safer driving conditions, contributing to the country's broader vision for improved infrastructure and public safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  2 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  2 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  2 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  2 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  2 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  2 days ago

No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  2 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  2 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  2 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  2 days ago