ഐ.എന്‍.എസ് മുംബൈ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചു
ദോഹ: ത്രിദിന ഖത്തര്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക കപ്പല്‍ ഐ.എന്‍.എസ് മുംബൈ മടങ്ങി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംയുക്ത നാവികാഭ്യാസം, സൈനിക സഹകരണം ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് ഐ.എന്‍.എസ് മുംബൈ ഖത്തറിലെത്തിയത്. ചൊവ്വാഴ്ച ഹമദ് തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ കഴിഞ്ഞദിവസം സംയുക്ത നാവികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു.
ഇരു നാവികസേനകളുടെയും ശേഷി മെച്ചപ്പെടുത്തല്‍, കാര്യക്ഷമത പരീക്ഷിക്കല്‍, അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവയ്ക്കല്‍, കപ്പല്‍ ക്യാപ്റ്റന്മാരുടെ പ്രവര്‍ത്തന ക്ഷമത ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു സംയുക്ത അഭ്യാസപ്രകടനം. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്, ക്യു.ഇ.എന്‍.എഫ് ഓപ്പറേഷന്‍സ് ഹെഡ് ഫൈസല്‍ അല്‍ബിനാലി എന്നിവരുമായി ക്യാപ്റ്റന്‍ അമിത് ശ്രീവാസ്തവ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."