ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരണം: നാളെ മുതല്‍ ബസുകള്‍ക്ക് നിരോധനം
വടക്കാഞ്ചേരി: ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ബൈപാസ് റോഡ്, ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന സ്ലാബുകള്‍ മാറ്റി സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതു മൂലം നാളെ മുതല്‍ ഈ മാസം 31 വരെ സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി വടക്കാഞ്ചേരി പൊലിസ് അറിയിച്ചു. ചേലക്കര, ഷൊര്‍ണൂര്‍, കുന്നുംകുളം, കുണ്ടുകാട് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഓട്ടുപാറ സിറ്റി ഹോട്ടലിന് മുന്നില്‍ നിര്‍ത്തി ആളുകളെ ഇറക്കുകയും, കയറ്റുകയും ചെയ്യണം. തൃശൂരില്‍ നിന്ന് ഷൊര്‍ണൂര്‍, ചേലക്കര, കുന്നും കുളം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ന്യൂകാസിലിന് മുന്നില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും, ഇറക്കുകയും വേണം. കുന്നുംകുളത്ത് നിന്ന് വരുന്ന ബസുകള്‍ ഓട്ടുപാറയിലെ പഴയ ബ്രൈറ്റ് ഹോട്ടലിന് മുന്നില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും, ഇറക്കുകയും വേണം. ഓട്ടുപാറയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസുകള്‍ വാഴാനി റോഡില്‍ പാര്‍ക്ക് ചെയ്യുകയും, ഇവിടെ ട്രിപ്പുകള്‍ അവസാനിപ്പിക്കുകയും ചെയ്യണം. ഓട്ടുപാറ കുന്നുംകുളം റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ചരക്ക് ലോറികളുടെ പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."