HOME
DETAILS

മത്സ്യത്തൊഴിലാളി മേഖല അവഗണനയിലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍

  
backup
November 16 2020 | 02:11 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%85%e0%b4%b5


തിരുവനന്തപുരം: വികസന കാര്യത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖല പിന്നോക്കാവസ്ഥയിലെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍. മത്സ്യത്തൊഴിലാളികള്‍ക്കായി കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നു പറയുമ്പോള്‍ പോലും അവരുടെ സാമൂഹ്യ സാഹചര്യം മെച്ചപ്പെടുന്നില്ല. സര്‍ക്കാര്‍ ഈ മേഖലയെ കാര്യമായി പരിഗണിക്കണമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗത്തിനും സ്വന്തമായി ഭൂമിയില്ല. അല്ലെങ്കില്‍ അവര്‍ കൈവശംവച്ചിരിക്കുന്ന ഭൂമിക്കു പട്ടയമില്ല. മാത്രമല്ല, അവരുടെ വീടുകള്‍ക്കു നിയമപരിരക്ഷയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിവെള്ള ക്ഷാമമാണ് തീരപ്രദേശങ്ങളിലെ ഗുരുതരമായ മറ്റൊരു പ്രശ്‌നം. ശുദ്ധമായ കുടിവെള്ളം എല്ലായിടത്തും ലഭ്യമാകുന്നില്ല. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുന്നു. ശൗചാലയങ്ങളുടെ അഭാവവും തീരപ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മത്സ്യത്തൊഴിലാളി മേഖലയിലെ നിലവിലെ വിദ്യാഭ്യാസ സൗകര്യങ്ങളിലും പോരായ്മയുണ്ട്. ഈ മേഖലകളിലെ സ്‌കൂളുകള്‍ ആ സമൂഹത്തിനായി സീറ്റുകള്‍ പ്രത്യേകം മാറ്റിവച്ചിട്ടില്ല. ഉപരിപഠനത്തിനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും കുറവാണ്. നിലവിലുള്ള സ്‌കൂള്‍, കോളജ് പാഠ്യപദ്ധതികളില്‍ സമുദ്രവും സമുദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും കുറവാണ്. ഇത് ഈ മേഖലയിലെ വിദ്യാഭ്യാസപരമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
തീരദേശത്തു രോഗങ്ങളുടെ വ്യാപനം ഏറ്റവും കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണതയുണ്ട്. നിലവിലുള്ള ദുരന്ത ലഘൂകരണ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മത്സ്യത്തൊഴിലാളി മേഖലയെ പരിപോഷിപ്പിക്കാന്‍ നിരവധി നിര്‍ദേശങ്ങളും കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വി.എസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ആറാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a month ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a month ago