'സമസ്തയുടെ നേതൃത്വം വിനയവും ലാളിത്യവും കൈമുതലാക്കിയവര്‍'
മലപ്പുറം: വിനയവും ലാളിത്യവും കൈമുതലാക്കിയ പണ്ഡിതന്മാരാണ് സമസ്തയെയും സമുദായത്തെയും നയിച്ചതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നാട്യങ്ങളില്ലാതെ സമൂഹത്തെ സേവിക്കാനും അറിവ് പകര്‍ന്ന് നല്‍കാനും അവര്‍ കാണിച്ച മനസ്‌കത സമൂഹം എന്നും സ്മരിക്കും.
ഉറച്ച നിലപാടുകളുമായി സമൂഹത്തെ നയിച്ചപ്പോഴാണ് ആത്മീയമായും സമൂഹികമായും സമുദായം ഉയര്‍ന്നതെന്നും അറിവിനോട് ആത്മ ബന്ധം പുലര്‍ത്തിയിരുന്ന ഇത്തരം മഹത്തുക്കളുടെ ജീവിതം കര്‍മരംഗത്ത് കരുത്തും മാതൃകയുമാണെന്നും തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച പി. കുഞ്ഞാണി മുസ്‌ലിയാര്‍, എസ്.എം.കെ തങ്ങള്‍, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, സൈത് മുഹമ്മദ് നിസാമി എന്നിവരുടെ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും മലപ്പുറം സുന്നി മഹലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ കെ.എ റഹ്്മാന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സയ്യിദ് കെ.കെ.സ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പെരിമ്പലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ആദൃശ്ശേരി ഹംസ കുട്ടി മുസ്്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തലപ്പാറ, കുഞ്ഞുട്ടി മുസ്‌ലിയാര്‍ ചാപ്പനങ്ങാടി, കെ.എം സൈതലവി ഹാജി, യു ശാഫി ഹാജി, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാളാവ് സൈതലവി മുസ്‌ലിയാര്‍, ആനങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.എം കുട്ടി സഖാഫി വെള്ളേരി, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പുക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, അബ്ദുറഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ് സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച്, മൗലിദ് പാരായണം, തഹ്‌ലീല്‍, കൂട്ട പ്രാര്‍ഥന എന്നിവ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."