ഗുജറാത്ത് കലാപത്തെക്കുറിച്ച് പുസ്തകത്തില്‍ എഴുതിയ മൂന്നു പേര്‍ക്കെതിരെ കേസ്
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണവിധേയനായ ഗുജറാത്ത് കലാപത്തെക്കുറിച്ച് പാഠപുസ്തകത്തില്‍ എഴുതിയ മൂന്നുപേര്‍ക്കെതിരെ കേസ്. അസമിലെ 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് റഫറന്‍സ് പുസ്തകത്തിലാണ് ഇതേപ്പറ്റി എഴുതിയത്. 2002 കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അന്ന് മൗനംപാലിച്ചുവെന്ന് പുസ്‌കത്തില്‍ പരാമര്‍ശിച്ചിരുന്നു.
'ഗോധ്ര സംഭവവും ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപവും' എന്ന തലക്കെട്ടിനു കീഴെയായിരുന്നു ഈ പരാമര്‍ശം. കലാപ സമയത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ഗവണ്‍മെന്റ് മൗനമായിരുന്ന് എല്ലാം വീക്ഷിക്കുകയായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
കോളജില്‍ നിന്നു വിരമിച്ച അധ്യാപകരാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഗുവാഹത്തി ആസ്ഥാനമായുള്ള സ്ഥാപനമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ പ്രസാധകരായ അസ്സം ബുക്ക് ഡിപ്പോ ഗുവാഹത്തി ആസ്ഥാനമായതിനാല്‍ കേസ് ഗുവാഹത്തിയിലേക്ക് മാറ്റുമെന്നും പൊലിസ് അറിയിച്ചു.
2002ല്‍ നടന്ന കലാപത്തിന് പരോക്ഷമായി നേതൃത്വം നല്‍കിയിരുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയായിരുന്നുവെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷന്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."