HOME
DETAILS

ഹജ്ജ് ആദ്യ വിമാനം ബംഗ്ലാദേശില്‍ നിന്നും ജൂലൈ നാലിന്

  
backup
June 25 2019 | 04:06 AM

gulf-hajj-news

ജിദ്ദ: ഹജ് തീര്‍ഥാടകരെ വഹിച്ചുള്ള വിമാന സര്‍വീസുകള്‍ അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങും. വിദേശത്തു നിന്നുള്ള ആദ്യ ഹജ് സര്‍വീസ് ദുല്‍ഖഅ്ദ ഒന്നിന് (ജൂലൈ 4) വ്യാഴാഴ്ച ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഹജ് ടെര്‍മിനലില്‍ സ്വീകരിക്കും. ജിദ്ദയിലേക്കുള്ള ആദ്യത്തെ ഹജ് സര്‍വീസ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നാണ്. ആദ്യ സര്‍വീസില്‍ 310 ഹാജിമാരുണ്ടാവും.
ദുല്‍ഹജ് നാലു (ഓഗസ്റ്റ് 5) വരെ ജിദ്ദ എയര്‍പോര്‍ട്ട് വഴി ഹജ് സര്‍വീസുകള്‍ തുടരുമെന്ന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉസാം ഫുവാദ് പറഞ്ഞു. ഹജ് തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളും ഏജന്‍സികളും എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉസാം ഫുവാദ് പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്ന ഹജ് തീര്‍ഥാടകരുടെ ലഗേജുകള്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലെ താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്ന പദ്ധതി ഈ വര്‍ഷം നടപ്പാക്കുന്നുണ്ട്. ഇതിനുള്ള ധാരണാപത്രത്തില്‍ ഹജ്, ഉംറ മന്ത്രാലയവും സൗദി കസ്റ്റംസും ഒപ്പുവെച്ചിരുന്നു. ജിദ്ദ വിമാനത്താവളത്തിലെ ഹജ് ടെര്‍മിനലില്‍നിന്ന് കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി തീര്‍ഥാടകരുടെ ലഗേജുകള്‍ മക്കയിലെ താമസ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുക. എയര്‍പോര്‍ട്ടില്‍ തീര്‍ഥാടകര്‍ കാത്തുനില്‍ക്കേണ്ട സമയം കുറക്കുന്നതിനും വിമാനത്താവളത്തില്‍ ഹാജിമാരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യ, തുര്‍ക്കി, മൊറോക്കൊ, അള്‍ജീരിയ, തുനീഷ്യ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുക.
ഏറ്റവും മികച്ച സുരക്ഷ ഉറപ്പു വരുത്തി തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ലഗേജുകള്‍ ബസുകളില്‍ കയറ്റുന്നതു വരെ തീര്‍ഥാടകര്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം പുതിയ പദ്ധതി ഇല്ലാതാക്കും. കസ്റ്റംസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കും. ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ ലഗേജുകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് പുണ്യസ്ഥലങ്ങളില്‍ എത്തിക്കുകയും ഹജ് പൂര്‍ത്തിയായ ശേഷം പുണ്യസ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ലഗേജുകള്‍ വീണ്ടും താമസസ്ഥലങ്ങളില്‍ തിരിച്ചെത്തിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നതിനും നീക്കമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago