കടുത്ത ചൂടില്‍ പൊതുജനത്തിന് ദാഹമകറ്റാന്‍ മഹല്ല് കമ്മിറ്റിയും
മാനന്തവാടി: കടുത്ത വേനലില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ മഹല്ല് കമ്മിറ്റിയും രംഗത്ത്.
എരുമത്തെരുവ് മഹല്ല് കമ്മിറ്റിയാണ് കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ദാഹമകറ്റാന്‍ പള്ളി മതിലിനോട് ചേര്‍ന്ന് മാനന്തവാടി തലശ്ശേരി റോഡരികില്‍ വാട്ടര്‍ പ്യുരിഫെയര്‍ സ്ഥാപിച്ചത്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്വരുപിച്ച 60,000 രൂപ ചിലവഴിച്ചാണ് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ ശീതീകരിച്ച വെള്ളം ലഭ്യമാകും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി കാല്‍നടയാത്രക്കാര്‍ നിത്യേന ഈ റോഡിലൂടെ കടന്ന് പോകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും ഇവിടെ ഉണ്ട്. കൂടാതെ തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ആളുകളെ കയറ്റുകയും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കുകയും ചെയ്യുന്ന പ്രധാന ജങ്ഷന്‍ കൂടിയാണിത്. നൂറു കണക്കിന് വാഹനങ്ങളും ഇതിലൂടെ കടന്ന് പോകുന്നുണ്ട്. വാട്ടര്‍പ്യുരി ഫെയര്‍ സ്ഥാപിച്ചത് വേനല്‍ കനക്കുന്നതൊടെ അനേകമാളുകള്‍ക്കാണ് ഏറെ ഉപകാരപ്രദമായി മാറുക. മാനന്തവാടി നഗരത്തില്‍ പൊതുജനത്തിന് ദാഹമകറ്റാന്‍ ഇത്തരത്തില്‍ ഒരു സംരംഭം ആദ്യമായാണ്. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ജുമാ മസ്ജിദ് ഖത്തീബ് ഹനീഫ റഹ്മാനി നിര്‍വഹിച്ചു. പി.വി.എസ് മൂസ, ആലി കുട്ടി ഹാജി, എം.ടി സജീര്‍, ടി.കെ ഷക്കീറലി, സി.വി അസീസ്, കെ.കെ റഫീഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."