കാട്ടാനശല്യം: ചീരാലിലെ കര്‍ഷകര്‍ അനിശ്ചിതകാല സമരത്തിലേക്ക്
സുല്‍ത്താന്‍ ബത്തേരി: കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ അനിശ്ചിതകാല സമരത്തിലേക്ക്.
ഈസ്റ്റ് ചീരാല്‍, നമ്പ്യാര്‍കുന്ന് പ്രദേശങ്ങളിലെ കര്‍ഷകരാണ് പൊറുതിമുട്ടി സമരരംഗത്തിറങ്ങുന്നത്. വനം വകുപ്പിന്റെ അനാസ്ഥമൂലം ദിനംപ്രതി ദുരിതമനുഭവിക്കുകയാണെന്ന് കര്‍ഷകരുടെ യോഗം ആരോപിച്ചു. നൂറുകണക്കിന് വാഴയും കവുങ്ങുമാണ് അനുദിനം നശിപ്പിക്കുന്നത്. ഇടിഞ്ഞ് കിടക്കുന്ന ട്രഞ്ചിലെ മണ്ണ് നീക്കം ചെയ്യാന്‍ പോലും വനം വകുപ്പ് തയാറാകുന്നില്ല. അടിയന്തരമായി സോളാര്‍ ഫെന്‍സിങ് അറ്റകുറ്റ പണി നടത്തി പ്രവര്‍ത്തനയോഗ്യമാക്കുക, വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കാവല്‍ക്കാരെ നിയമിക്കുക, കിടങ്ങുകള്‍ ആഴം കൂട്ടുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. പ്രശ്‌ന പരിഹാരം തേടി അടുത്തമാസം ആദ്യം വനം വകുപ്പ് മന്ത്രിയെ കാണാനും തീരുമാനിച്ചു. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."