മുതിര്‍ന്ന പൗരന്മാര് നാടിന്റെ സമ്പത്ത്: മന്ത്രി ഇ. ചന്ദ്രശേഖരന്
കാസര്‍കോട്: മുതിര്‍ന്ന പൗരന്മാര് നാടിന്റെ സമ്പത്താണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ സ്ഥാപക ദിനാഘോഷവും നേതൃത്വ പരിശീലന ക്യാംപും സ്പീഡ് വേഇന്‍ ഓഡിറ്റോറിയത്തില്‍ തയാറാക്കിയ കര്‍ത്തമ്പു നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണെന്നും തങ്ങളുടെ അറിവും അനുഭവ സമ്പത്തും സമൂഹത്തിനു വേണ്ടി നല്കാന് മുതിര്‍ന്ന പൗരന്മാര് തയാറാകണമെന്നും മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് ടി. കൃഷ്ണന് അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കൗണ്‍സില്‍ ഭാരവാഹികളായ പി. ചന്ദ്രസേനന്, എ.കെ ചന്ദ്രന്, വി.എന്‍ സുധാകരന്, വേലായുധന്നായര്, ചക്രപാണി, സി.എച്ച് വത്സന്‍മാസ്റ്റര്‍, വസന്തകുമാരിയമ്മ, എം.എഫ് ഫ്രാന്‍സിസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഹനീഫ റാവുത്തര്‍, സ്വാഗതസംഘം കണ്‍വീനര്‍ ബാലന് ഓളിയക്കാല്‍ എന്നിവര്‍ സംസാരിച്ചു. 'വയോജന സംരക്ഷണ നിയമങ്ങള്‍' എന്ന വിഷയത്തില്‍ അഡ്വ. എം.സി കുമാരന് ക്ലാസെടുത്തു.
ക്യാംപില്‍ ഇന്ന് വിവിധ വിഷയങ്ങളില്‍ വത്സന് പിലിക്കോട്, ഇ. ചന്ദ്രശേഖരന് നായര്‍, വി.കെ സുരേഷ് ബാബു, ഡോ. പി. പ്രതാപന് എന്നിവര്‍ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."