ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന്
പുല്‍പ്പള്ളി: ചീയമ്പം ഭൂസമരകേന്ദ്രത്തിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന്. ആറ് വര്‍ഷം മുന്‍പ് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ചീയമ്പം ഉള്‍പ്പെടെയുള്ള വനമേഖലകളില്‍ കുടില്‍കെട്ടി താമസിച്ചുവരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഭൂമിപതിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചില്ല. ജില്ലയിലെ ഏറ്റവും വലിയ ഭൂസമര കേന്ദ്രമാണിത്. 300ഓളം കുടുംബങ്ങളാണ് ചീയമ്പത്തെ തേക്ക് പ്ലാന്റേഷനില്‍ കുടില്‍കെട്ടി താമസിക്കുന്നത്.
ആദിവാസികള്‍ക്കായി ആരംഭിച്ച ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടക്കുന്നതിനാല്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ മന്ദഗതിയിലാണ്.
കാലവര്‍ഷം ആരംഭിക്കാനിരിക്കെ ഇത്തവണയും ആദിവാസി കുടുംബങ്ങള്‍ക്ക് ചോര്‍ന്നൊലിക്കുന്ന കുടുംബങ്ങളില്‍ കഴിയേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് തന്നെ ശ്രദ്ധനേടിയ ചീയമ്പം സമരഭൂമിയില്‍ ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന പല നേതാക്കളും സന്ദര്‍ശനം നടത്തുകയും ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു.
എന്നാല്‍ ഇവിടെ കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കോളനിക്കാന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."