സെറ്റില്‍മെന്റ് കോളനികളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പ്
പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളിലെ പട്ടികവര്ഗവിഭാഗത്തില്നിന്നുള്ളവരുടെ തെരഞ്ഞെടുപ്പ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ വനാന്തരങ്ങളിലും വനാതിര്‍ത്തികളിലുമുള്ള സെറ്റില്‍മെന്റ് കോളനികളിലെ പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാര്ഥികളില്നിന്നും (കാറ്റഗറി നമ്പര്‍ 820/20), പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും (കാറ്റഗറി നമ്പര്‍ 920/20) വിജ്ഞാപന പ്രകാരം പൊലിസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.
കാറ്റഗറി നമ്പര്‍ 820/20 പ്രകാരം 35 ഒഴിവുകളിലേക്കും കാറ്റഗറി നമ്പര്‍ 92020 പ്രകാരം 90 ഒഴിവുകളിലേക്കുമാണ് ബറ്റാലിയന് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചത്. ഈ രണ്ട് തസ്തികകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ അടിയന്തിര പ്രാധാന്യം നല്കി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. രണ്ട് കാറ്റഗറിയില്‍ പെട്ട തസ്തികകളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രായോഗിക പരീക്ഷകള്‍ വയനാട് ജില്ലയില്‍ 25 വരെയും (ഞായറാഴ്ച ഒഴികെ), പാലക്കാട് ജില്ലയില്‍ ഇന്നു മുതല്‍ 20 വരെയും മലപ്പുറം ജില്ലയില്‍ നവംബര്‍ 20, 21, 23, 24, 25 എന്നീ തീയതികളിലും പൂര്‍ത്തീകരിക്കും.
പ്രായോഗിക പരീക്ഷയില്‍ വിജയിച്ചവരെ ഉള്‍പ്പെടുത്തി അഭിമുഖത്തിനു മുന്നോടിയായി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളില്‍ ഈ മാസം തന്നെ ഒന്നിലധികം ബോര്‍ഡുകള്‍ രൂപീകരിച്ച് അഭിമുഖം പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."