സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാതെ മാറാരോഗികള്‍
കോഴിക്കോട്: കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും സ്പര്‍ശം ചാരിറ്റി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാമത്തെയോ, നാലാമത്തെയോ ഘട്ടത്തില്‍ മാത്രം രോഗം നിര്‍ണയിക്കപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഒരു തവണയെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സങ്കടകരമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്്.
കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്ഷന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം, ആരോഗ്യവകുപ്പിന് കീഴിലുള്ള സൊസൈറ്റിയില്‍ നിന്നുള്ള സഹായം, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വകുപ്പുതല സഹായങ്ങള്‍ തുടങ്ങിയ സഹായങ്ങള്‍ നിലവിലുണ്ടെങ്കിലും യഥാസമയം ലഭിക്കുന്നില്ല. ചിലപ്പോള്‍ തീരെ ലഭിക്കാത്ത സാഹചര്യവുമാണ്.
സ്പര്‍ശം ജനറല്‍ സെക്രട്ടറി വി. രതീഷ്, പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്, ചെറിയാന് തോട്ടുങ്കല്‍, പി. സഹദേവന്, ജെസി ജോര്‍ജ്, എം. നസ്രത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."