നസീറുദ്ദീന്റെ വീട് തമിഴ്നാട് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു
കുറ്റ്യാടി: വേളം പുത്തലത്ത് കൊല്ലപ്പെട്ട യൂത്ത്ലീഗ് പ്രവര്ത്തകന് നസീറുദ്ദീന്റെ വീട് തമിഴ്നാട് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. എം.പിയും തമിഴ്നാട് സ്റ്റേറ്റ് മുസ്ലിം ലീഗ് ഉപാധ്യക്ഷനായ എം അബ്ദുറഹ്മാന്, സെക്രട്ടറി ഖായല്‍ മെഹബൂബ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.
കൊലയാളികള്ക്കെതിരേ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വീട് മുന്‍ എം.എല്‍.എ അബ്ദുസമദ് സമദാനിയും സന്ദര്‍ശിച്ചു.
വേളം പുത്തലത്തെ യൂത്ത്ലീഗ് പ്രവര്ത്തകന് നസീറുദ്ധീനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും കൊലപാതകം ഗൂഢാലോചന ചെയ്തവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ നടപടി ഉണ്ടാവണമെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി ബാവ ഹാജി. നസീറുദ്ധീന്റെ വീട്ടിലെത്തി പിതാവിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ലീഗ് സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് എസ്.വി അബ്ദുല്ല, ജില്ലാ പ്രവാസി ലീഗ് ട്രഷറര്‍ കരാളത്ത് പോക്കര് ഹാജി, റഷീദ് കാലടി, എം അലി തിരൂരങ്ങാടി എന്നിവരും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."