HOME
DETAILS

പീരുമേട് സബ് ജയിലില്‍ പ്രതിയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  
backup
June 26 2019 | 05:06 AM

died-subjail-at-peerumed-new-issue

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണം വര്‍ധിക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് അടിയന്തരാവസ്ഥയുടെ ഓര്‍മ ദിനമാണെന്നും അതേ ദിവസം തന്നെ കസ്റ്റഡി മരണത്തെക്കുറിച്ച് താന്‍ മറുപടി പറയേണ്ടി വരുന്നത് വിധിവൈപരീത്യം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ല. മരണത്തിന് ഉത്തരവാദി ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലിസ് സംവിധാനം ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന ആശങ്കയും ഗുരുതര സാഹചര്യവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ടി.തോമസ് എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്. പൊലിസ് ആരെ എങ്കിലും പിടിച്ചാല്‍ പിന്നെ ശവപ്പെട്ടി വാങ്ങേണ്ട സ്ഥിതിയാണെന്ന് പി.ടി തോമസ് പറഞ്ഞു.
വായ്പാ തട്ടിപ്പ് കേസില്‍ പിടികൂടിയ രാജ്കുമാറിനെ നെടുങ്കണ്ടം പൊലിസ് ക്രൂരമായി മര്‍ദിച്ചെന്ന് പി.ടി.തോമസ് ആരോപിച്ചു. അറസ്റ്റ് ചെയ്ത ശേഷം 105 മണിക്കൂറോളം പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്ര നേട്ടവുമായി റിയാദ് മെട്രോ: ഒമ്പത് മാസത്തിനിടെ യാത്ര ചെയ്തത് 10 കോടി പേര്‍; ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍ ഇവ

Saudi-arabia
  •  19 days ago
No Image

ട്രെയിനിലെ എസി കോച്ചിലെ ശുചിമുറിയിൽ 3 വയസുകാരന്റെ മൃതദേഹം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഉറ്റബന്ധു അറസ്റ്റിൽ

crime
  •  19 days ago
No Image

സഊദിയില്‍ സന്ദര്‍ശ വിസയിലെത്തിയ ഇന്ത്യന്‍ യുവതി മക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതി പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  19 days ago
No Image

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  19 days ago
No Image

പട്ടിണിക്കും മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ ഹമാസ്; ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ മിന്നലാക്രമണം, അഞ്ച് പേരെ വധിച്ചു, 20 പേര്‍ക്ക് പരുക്ക്

International
  •  19 days ago
No Image

നോർത്ത് അൽ ബത്തിനയിലെ വീട്ടിൽ റെയ്ഡ്; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്റ്റംസ്

latest
  •  19 days ago
No Image

സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പെൺകുട്ടികളെ പിന്തുടർന്ന് മയിൽപ്പീലി വച്ച് ശല്യപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ; വീഡിയോ വൈറൽ

crime
  •  19 days ago
No Image

പാലുമായി യാതൊരു ബന്ധവുമില്ല; ഉപയോക്താക്കൾക്കുണ്ടായ സംശയം റെയ്​ഡിൽ കലാശിച്ചു; പിടിച്ചെടുത്തത് 550 കിലോ പനീർ

National
  •  19 days ago
No Image

ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു; ദി പേൾ പ്രദേശത്തെ കാർ കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം

qatar
  •  20 days ago
No Image

'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍

Kerala
  •  20 days ago