പ്രണവിന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ കൂട്ടുകാര്‍
നീലേശ്വരം: കളിതമാശകള്‍ പറഞ്ഞ് കക്ക വാരാന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരന് മരിച്ചതു വിശ്വസിക്കാനാകാതെ തേങ്ങുകയാണ് അഞ്ചു കൂട്ടുകാര്‍. ഹരീഷ്, ഷിബു, പ്രസാദ്, അഖില്‍, രതീഷ് എന്നിവരായിരുന്നു പ്രണവിന്റെ കൂടെ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു കക്ക വാരാനായി അരയി പുഴയിലെ മോനാച്ച കടവിലേക്ക് ഇവര്‍ പോയത്. പോകുമ്പോള്‍ വൈദ്യുത കമ്പി താഴ്ന്നു കിടന്നിരുന്നെങ്കിലും അപകട സാധ്യത ഇല്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
കക്കയും വാരി തിരിച്ചു വരുമ്പോഴും അതുകൊണ്ടു തന്നെ ഇവര്‍ സംശയമൊന്നുമില്ലാതെ തന്നെ വര്‍ത്തമാനങ്ങളില്‍ മുഴുകി നടന്നു. എന്നാല്‍ അപ്പോഴേക്കും കൂടുതല്‍ താഴ്ന്ന കമ്പി പ്രണവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഓലമടലെടുത്തു തല്ലി പ്രണവിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ നേരിയ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു. പ്രണവിന്റെ ആകസ്മിക വേര്‍പാടില്‍ കൂട്ടുകാരോടൊപ്പം പുതുക്കൈ നാടു മുഴുവന്‍ തേങ്ങുകയാണ്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."